
വാരണാസിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രിയങ്ക ചോപ്ര.|Photo: priyankachopra
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമാലോകത്തേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് പ്രിയങ്ക ചോപ്ര ജോനാസ്. എസ് എസ് രാജമൗലിയുടെ വാരാണസി എന്ന ചിത്രത്തില്‍ 'മന്ദാകിനി' എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കാന്‍ പോകുന്നത്. സിനിമയുടെ ടൈറ്റില്‍ ലോഞ്ചിനായി ഹൈദരാബാദിലെത്തിയ പ്രിയങ്കയുടെ ഫോട്ടോകളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
മന്ദാകിനിയുടെ ലുക്കിനായി ഐവറി നിറത്തില്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത ലെഹങ്കയാണ് പ്രിയങ്ക ധരിച്ചത്. അനാമിക ഖന്നയാണ് ഡിസൈനര്‍. പ്രിയങ്കയുടെ പുതിയ ലുക്ക് ആരാധകരെ അമ്പരിപ്പിച്ചു. ഭര്‍ത്താവ് നിക്ക് ജോനസിന്റെ പ്രശംസയും പ്രിയങ്കയ്ക്ക് ലഭിച്ചു.
ആമി പട്ടേലാണ് പ്രിയങ്കയെ 'മന്ദാകിനി'യായി ഒരുക്കിയത്. ഗോള്‍ഡണ്‍ ബ്രൊക്കേഡ് വര്‍ക്കുകളോട് കൂടി ലേസ് എംബ്രോയിഡറി വരുന്ന ലെഹങ്കയ്‌ക്കൊപ്പം സ്വര്‍ണ വളകള്‍, മാല, കമ്മലുകള്‍, നെറ്റിച്ചുട്ടി എന്നിവയും അണിഞ്ഞിരുന്നു. ഫിഷ്‌ടെയില്‍ മോഡലില്‍ പിന്നിയിട്ട മുടിയില്‍ താഴെ വരെ സ്വര്‍ണനിറത്തില്‍ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ആഭരണങ്ങള്‍ അണിഞ്ഞിരുന്നു. ഇത് പ്രിയങ്കയുടെ ലുക്കിന്റെ പ്രൗഢി വര്‍ധിപ്പിച്ചു.
വസ്ത്രങ്ങള്‍ക്കൊപ്പം അനുയോജ്യമായ രീതിയില്‍ ലളിതമായ മേക്കപ്പും അരപ്പട്ടയ്ക്ക് യോജിക്കുന്ന രീതിയില്‍ പച്ചപ്പൊട്ടും ധരിച്ച് പ്രിയങ്ക മന്ദാകിനിയുടെ ലുക്ക് പൂര്‍ണമാക്കി. ഈ ഔട്ട്ഫിറ്റിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
ആരാണ് തിരിച്ചുവന്നതെന്ന് ഊഹിക്കൂ ഓ, അവള്‍ ഗംഭീരമായി തിരിച്ചെത്തിയിരിക്കുന്നു, ഇതൊരു പൂര്‍ണ്ണമായ തിരിച്ചുവരവാണ്, നായിക എന്ന സങ്കല്‍പ്പത്തിന് പുതിയ ജീവന്‍ നല്‍കുന്നു, ഒരു സൂപ്പര്‍സ്റ്റാര്‍ പരിവേഷം, മറ്റുള്ളവരെ നിഷ്പ്രഭരാക്കുന്ന പ്രകടനം എന്നിങ്ങനെയാണ് ചിത്രങ്ങള്‍ക്കുള്ള പ്രതികരണം.
രാജമൗലിയുടെ 'വാരാണസി' 2027-ല്‍ റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍ തുടങ്ങിയ പ്രമുഖര്‍ അണിനിരക്കുന്ന ശക്തമായ ഒരു താരനിരയാണ് ചിത്രത്തിലുള്ളത്. നേരത്തെ രാജമൗലി പ്രിയങ്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. 'ആഗോളവേദിയില്‍ ഇന്ത്യന്‍ സിനിമയെ പുനര്‍നിര്‍വചിച്ചവള്‍, തിരികെ സ്വാഗതം, ദേസി ഗേള്‍!' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പ്രിയങ്കയെ സിനിമയിലേക്ക് സ്വാഗതം ചെയ്തു.
Content Highlights: Priyanka Chopra Jonas makes a grand comeback as `Mandakini` in SS Rajamouli`s `Varanasi`. See her breathtaking first look, designer lehenga, and jewelry.
Published: 16 Nov 2025, 06:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented