ബോഡി ബിൽഡിങ്ങിൽ ഏറെ പേരുടെ ആരാധനാപാത്രമാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. തന്റെ പുതിയ ജിം ചിത്രം പങ്കുവെച്ചുകൊണ്ട് സൽമാൻ ഖാൻ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധനേടുകയാണ്.

To advertise here,

‘60 വയസ്സിലും എനിക്ക് ഇതുപോലെ ഇരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ' എന്നാണ് കുറിപ്പ്. ഡിസംബർ 27-നാണ് സൽമാൻ്റെ ജന്മദിനം. ആറുദിവസ്സത്തിനുള്ള അറുപതാകുമെന്നും അടിക്കുറിപ്പിൽ പറയുന്നുണ്ട്.

25 വർഷമായി രാത്രി പുറത്തുനിന്ന് ഭക്ഷണം കഴിച്ചിട്ടില്ല, അടുപ്പമുള്ള പലരും ഇന്ന് കൂടെയില്ല- സൽമാൻ ഖാൻ 

കറുത്ത വെസ്റ്റും നീല ഷോർട്ട്സുമാണ് ചിത്രത്തിലെ താരത്തിൻ്റെ ഔട്ട്ഫിറ്റ്. ബോളിവുഡിലെ ഖാൻ ത്രയങ്ങളിൽ ഷാരൂഖ് ഖാനും ആമിർ ഖാനും ശേഷം ഈ വർഷം 60 വയസ്സ് തികയുന്ന താരമാണ് സൽമാൻ. ഇപ്പോഴും ചെറുപ്പമാണെന്നാണ് സൽമാന്റെ പുതിയ ഫോട്ടോയ്ക്കുകീഴെ ആരാധകർ അഭിപ്രായപ്പെടുന്നത്.

അപൂർവ്വ ലാഖിയ സംവിധാനം ചെയ്യുന്ന ബാറ്റിൽ ഓഫ് ഗാൽവാൻ ആണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രധാന ചിത്രം. 2020-ലെ ഇന്ത്യ-ചൈന സംഘർഷമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. 

ശാരീരികമായി ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞ സിനിമകളിലൊന്നാണ് ബാറ്റിൽ ഓഫ് ഗാൽവാൻ എന്ന് സൽമാൻ പറഞ്ഞിരുന്നു.