ഏറെ നാളായി താൻ പിന്തുടരുന്ന ജീവിതരീതിയെക്കുറിച്ച് തുറന്നുപറഞ്ഞത് സൽമാൻ ഖാൻ. പുറത്തുനിന്ന് രാത്രി ഭക്ഷണം കഴിക്കുന്ന ശീലം കഴിഞ്ഞ 25 വർഷമായില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ജിദ്ദയില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലിലെ ഒരു സെഷനില്‍ സംസാരിക്കവേ ആണ് തന്റെ ജീവിതരീതിയെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും സൽമാൻ പറഞ്ഞത്.
ജോലിയും യാത്രകളും മാത്രമായി ജീവിതം
തൻ്റെ ജീവിതം ജോലിയും യാത്രകളും ചുറ്റിപ്പറ്റിയാണെന്നും സൽമാൻ പറയുന്നുണ്ട്. "വീട്ടിൽ നിന്ന് ഷൂട്ടിങ് സെറ്റിലേക്ക്, അവിടെനിന്ന് എയർപോർട്ടിലേക്ക്, എയർപോർട്ടിൽ നിന്ന് ഹോട്ടലിലേക്ക്, പിന്നെ അവിടെ നിന്ന് പരിപാടികളിലേക്ക്... ഇതാണ് എൻ്റെ ജീവിതം" അദ്ദേഹം പറഞ്ഞു.
ഏകദേശം 25-26 വർഷമായി ഡിന്നറിന് പുറത്തേക്ക് പോയിട്ടില്ലെന്നും സൽമാൻ പറയുന്നു. അടുപ്പമുള്ളവരെ നഷ്ടപ്പെട്ടതിനെക്കുറിച്ചും തുറന്നുപറയുന്നുണ്ട്.
ജീവിതത്തിൽ പലപ്പോഴും താൻ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പമായിരുന്നു. എന്നാൽ അടുപ്പമുള്ള പലരെയും തനിക്ക് നഷ്ടപ്പെട്ടുവെന്നും കുറച്ചുപേർ മാത്രമാണ് ഇപ്പോൾ തനിക്കൊപ്പമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സിക്കന്ദറാണ് സൽമാൻ ഖാൻ്റേതായി ഒടുവിൽ ബിഗ് സ്‌ക്രീനിൽ എത്തിയ ചിത്രം. 'ബാറ്റിൽ ഓഫ് ഗാൽവാൻ' ആണ് സൽമാൻ ഖാൻ്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
Content Highlights: Salman Khan shares his disciplined lifestyle, revealing he hasn`t eaten outside for 25 years and lives a life of work and travel.
Published: 12 Dec 2025, 08:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented