പഠനങ്ങള് അനുസരിച്ച്, ദിവസവും 10 മുതല് 30 മിനിറ്റ് വരെ എന്എസ്ഡിആര് പരിശീലിക്കുന്നത് മനസ്സിനെ ശാന്തമാക്കാനും വിഷാദം, ഉത്കണ്ഠ, ദേഷ്യം എന്നിവ ഇല്ലാതാക്കാനും സഹായിക്കുന്നു.

തിരക്കുപിടിച്ച ജീവിതശൈലിയിൽ ജോലിഭാരവും മാനസിക സമ്മർദ്ദവും കാരണം രാത്രികളിൽ കൃത്യമായി ഉറക്കം ലഭിക്കാതെ ബുദ്ധിമുട്ടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്. പൂർണമായി ഉറങ്ങാതെ തന്നെ ശരീരത്തിനും മനസ്സിനും വിശ്രമം നൽകാൻ സാധിക്കുന്ന നോൺ-സ്ലീപ്പ് ഡീപ് റെസ്റ്റ് (NSDR) എന്ന വിശ്രമരീതി ശ്രദ്ധ നേടുന്നത് ഈ പശ്ചാത്തലത്തിലാണ്.സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രശസ്ത ന്യൂറോ സയന്റിസ്റ്റും പ്രൊഫസറുമായ ഡോ. ആൻഡ്രൂ ഹ്യൂബർമാൻ ആണ് നോൺ-സ്ലീപ്പ് ഡീപ് റെസ്റ്റ് അല്ലെങ്കിൽ എൻ.എസ്.ഡി.ആർ എന്ന ആശയം മുന്നോട്ടുവെച്ചത്.ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ഉൾപ്പെടെയുള്ള ലോകോത്തര പ്രമുഖർ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഈ രീതി പിന്തുടരുന്നുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് ആഗോളതലത്തിൽ ഇതൊരു ഫാഷൻ/വെൽനസ് ട്രെൻഡായി മാറിയത്.
എന്താണ് നോൺ-സ്ലീപ്പ് ഡീപ് റെസ്റ്റ്
ശരീരത്തെ ഉറക്കത്തിലേക്ക് വീഴാൻ അനുവദിക്കാതെ തന്നെ, ഉണർന്നിരിക്കുന്ന അവസ്ഥയിൽ മനസ്സിനെയും ശരീരത്തെയും ശാന്തമായ അവസ്ഥയിലേക്ക് നയിക്കുന്ന വിവിധ വ്യായാമമുറകളുടെയും വിശ്രമരീതികളുടെയും ഒരു ശൃംഖലയെയാണ് നോൺ സ്ലീപ് ഡീപ് റെസ്റ്റ് എന്നുപറയുന്നത്. യോഗനിദ്ര എന്ന സങ്കൽപ്പത്തിൽ നിന്നാണ് ഡോ. ആൻഡ്രൂ ഹ്യൂബർമാൻ ഈ ആശയം ഉൾക്കൊണ്ടത്. പൗരസ്ത്യ ആത്മീയ പദപ്രയോഗങ്ങൾക്ക് പകരം ശാസ്ത്രീയമായ ഒരു പാശ്ചാത്യ നാമം നൽകുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇതിനെ നോൺ-സ്ലീപ്പ് ഡീപ് റെസ്റ്റ് എന്ന് വിശേഷിപ്പിച്ചത്. പിന്നീട് യോഗനിദ്രയ്ക്ക് പുറമെ, ഗൈഡഡ് മെഡിറ്റേഷൻ, ഹൈപ്നോസിസ്, ശ്വസന വ്യായാമങ്ങൾ എന്നിവയെല്ലാം ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തി.
നമ്മുടെ നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് നോൺ-സ്ലീപ്പ് ഡീപ് റെസ്റ്റ് പ്രവർത്തിക്കുന്നത്. മാനസിക സമ്മർദ്ദത്തിന് കാരണമാകുന്ന ശരീരത്തിലെ സിമ്പതറ്റിക് നെർവ് സിസ്റ്റത്തിന്റെ പ്രവർത്തനം കുറയ്ക്കാനും, വിശ്രമത്തിന് സഹായിക്കുന്ന പാരസിമ്പതറ്റിക് നെർവ് സിസ്റ്റത്തെ ഉത്തേജിപ്പിക്കാനും ഈ രീതിക്ക് സാധിക്കുന്നു. വ്യായാമത്തിനിടയിൽ തലച്ചോറിലെ തരംഗങ്ങളുടെ വേഗത കുറയുകയും ഉറക്കത്തിൽ സംഭവിക്കുന്നതിന് സമാനമായ അവസ്ഥയിലേക്ക് മസ്തിഷ്കം എത്തിച്ചേരുകയും ചെയ്യുന്നു. തലച്ചോറിൽ ഡോപ്പാമൈന്റെ ഉത്പാദനം വർധിപ്പിക്കാൻ ഇത് സഹായിക്കുന്നു. ഒപ്പം രക്തസമ്മർദ്ദവും ഹൃദയമിടിപ്പിന്റെ നിരക്കും കുറയ്ക്കാനും സഹായിക്കുന്നു.
ആദ്യഘട്ടത്തിൽ യോഗനിദ്രയുടെ ശാസ്ത്രീയ നാമമായിട്ടാണ് നോൺ-സ്ലീപ്പ് ഡീപ് റെസ്റ്റ് ഉപയോഗിച്ചിരുന്നതെങ്കിലും, നിലവിൽ നോൺ-സ്ലീപ്പ് ഡീപ് റെസ്റ്റ് എന്നത് കൂടുതൽ വിശാലമായ ഒരു സങ്കൽപ്പമാണ്. വെറുതെ മലർന്നു കിടന്ന് നിർദ്ദേശങ്ങൾക്ക് അനുസൃതമായി മനസ്സുകൊണ്ട് ശരീരത്തിലെ ഓരോ അവയവങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ആഴത്തിലുള്ള ശാന്തത കൈവരിക്കുന്ന പരമ്പരാഗത രീതിയാണ് യോഗനിദ്ര. യോഗനിദ്ര ഉൾപ്പെടെ, നിർദ്ദിഷ്ട ശ്വസന രീതികൾ, ഗൈഡഡ് റിലാക്സേഷൻ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന വിപുലമായ ശൃംഖലയാണ് എൻഎസ്ഡിആർ.
പഠനങ്ങൾ അനുസരിച്ച്, ദിവസവും 10 മുതൽ 30 മിനിറ്റ് വരെ എൻഎസ്ഡിആർ പരിശീലിക്കുന്നത് മനസ്സിനെ ശാന്തമാക്കാനും വിഷാദം, ഉത്കണ്ഠ, ദേഷ്യം എന്നിവ ഇല്ലാതാക്കാനും സഹായിക്കുന്നു.
പുതിയ കാര്യങ്ങൾ വേഗത്തിൽ പഠിക്കാനും തലച്ചോറിന്റെ ന്യൂറോപ്ലാസ്റ്റിസിറ്റി (Neuroplasticity) മെച്ചപ്പെടുത്താനും സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരത്തിലെ വീക്കങ്ങൾ കുറച്ച് പ്രതിരോധശേഷി വർധിപ്പിക്കാനും ഉത്തമമാണ്.ഉച്ചസമയത്തോ വൈകുന്നേരങ്ങളിലോ ഉണ്ടാകുന്ന ശാരീരിക തളർച്ചയും ഉറക്കംതൂങ്ങലും മാറ്റാൻ നാപ്പിന് പകരമായി ഇത് ഉപയോഗിക്കാം.
Content Highlights: Learn how non-sleep deep rest techniques like guided meditation and breathing exercises can help reduce anxiety and improve mental clarity.
Published: 28 Oct 2026, 09:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented