ചരമം

ടി.ആർ. ഉണ്ണിക്കൃഷ്ണൻ‍

പുല്പള്ളി: ആനപ്പാറ തേവർകണ്ണംപള്ളി ടി.ആർ. ഉണ്ണിക്കൃഷ്ണൻ (ഉണ്ണി ആശാരി-57) അന്തരിച്ചു. ഭാര്യ: കനക ലക്ഷ്മി. മക്കൾ: ഉമേഷ്, ഉല്ലാസ്, ഉണ്ണിമായ. മരുമക്കൾ: സൗമ്യ, സുചിത്ര, ഹരി. ശവസംസ്കാരം ബുധനാഴ്ച 10-ന് വീട്ടുവളപ്പിൽ.

സരോജിനി

കുരുവട്ടൂർ: കുമ്മങ്ങോട്ട്താഴം ആയിരം കൊമ്പത്ത് സരോജിനി (65- കെ.എസ്‌.എസ്‌.പി.യു. അംഗം) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.കെ. മണിനായർ (എ.എസ്‌.ഐ. മുക്കം) മക്കൾ: ദീപ, ജീജ, ജീജിഷ് (ജില്ലാ കോടതി കോഴിക്കോട്), ജീഷ (സി.ഡി.എസ്‌. അംഗം കുരുവട്ടൂർ ഗ്രാമപ്പഞ്ചായത്ത്). മരുമക്കൾ: രഞ്ജിത്ത്, സന്തോഷ് അഴകൊടി, സന്തോഷ് കുമാർ. സഞ്ചയനം ശനിയാഴ്ച.

നാരായണി അക്കമ്മ

തലപ്പുഴ: തവിഞ്ഞാൽ വിമലനഗർ ശ്രീകൃഷ്ണപുരം പരേതനായ ചാപ്പൻ നായരുടെ ഭാര്യ നാരായണി അക്കമ്മ (89) അന്തരിച്ചു. മക്കൾ: സുശീല, ബാലസുബ്രഹ്മണ്യൻ, വേണുഗോപാൽ, രാമദാസ്. മരുമക്കൾ: നിഷ, ചന്ദ്രവതി. സഞ്ചയനം വ്യാഴാഴ്ച.

വിജയൻ

ഒടുമ്പ്ര: പരേതനായ അമ്മത്തൂര് ഗോപാലന്റെ മകൻ വിജയൻ (58) അന്തരിച്ചു. ഭാര്യ: ബീന. മക്കൾ: പ്രബിൻ, വിജിന, പ്രജിത്ത്. മരുമകൻ: രഞ്ജിത്ത്. സഹോദരങ്ങൾ: ഹരീഷ് ചന്ദ്രൻ, പ്രബിഷ. സഞ്ചയനം വ്യാഴാഴ്ച.

കാണാതായ ആൾ പുഴയിൽ മരിച്ചനിലയിൽ

ഗണേശൻ

കക്കോടി : കാണാതായ മക്കട കോട്ടക്കൽതാഴത്ത് ഗണേശൻ (49)നെ പുറക്കാട്ടിരി പുതുക്കാട്ട് കടവിൽ മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയോടെയാണ് ഗണേശനെ കാണാതായത്. ചൊവ്വാഴ്ച രാവിലെ 9.30-യോടെയാണ് മൃതദേഹം പുതുക്കാട്ട് കടവിൽ കണ്ടെത്തിയത്. പിതാവ്: പരേതനായ ശങ്കരൻ. മാതാവ്: പെണ്ണുട്ടി. സഹോദരങ്ങൾ: അരവിന്ദൻ, മൈഥിലി, നളിനി.

ചന്ദ്രശേഖരപ്പണിക്കർ

പാലത്ത്‌: വാളോറപ്പെയിലിലെ കാച്ചിലാട്ട്‌ ചന്ദ്രശേഖരപ്പണിക്കർ (66) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കൾ: ശ്യാംജിത്ത്‌, ദിവ്യ. മരുമക്കൾ: സരിൽ, സൗമ്യ. സഹോദരങ്ങൾ: മീനാക്ഷി, കാർത്യായനി, പരേതരായ നാണുപ്പണിക്കർ, മാധവപ്പണിക്കർ, സുലോചന. സഞ്ചയനം ശനിയാഴ്ച.

ഫാത്തിമ

പാലേരി: കന്നാട്ടിയിലെ കുട്ടിക്കുന്നുമ്മൽ ഫാത്തിമ (88) അന്തരിച്ചു. മക്കൾ: അമ്മദ്, കുഞ്ഞായിഷ, കദീജ, സൈനബ. മരുമക്കൾ: പാത്തൂട്ടി, കുഞ്ഞബ്ദുള്ള, അബ്ബാസ്, മമ്മു.

വാസു

ഇരിങ്ങൽ: വടകരയിലെ പഴയകാല ഓട്ടോമൊബൈൽ ഫിറ്റർ പടിക്കലക്കണ്ടി വാസു (80) അന്തരിച്ചു. ഭാര്യ: പരേതയായ ദേവു. മക്കൾ: പ്രേമ, ഗീത, സീത. മരുമകൻ: സന്തോഷ്.

ശരത്‌ഭായ് ജെ. സമ്പത്ത്

കോഴിക്കോട്: ശരത്‌ഭായ് ജെ. സമ്പത്ത് (76) ബീച്ച് റോഡ് ലയൺസ് പാർക്കിന് സമീപത്തെ സ്കൈലൈൻ സീവിൻഡ്-2 ബി അപ്പാർട്ട്മെന്റിൽ അന്തരിച്ചു. ഭാര്യ: സ്മിത സമ്പത്ത്. മക്കൾ: ഹിതേഷ്, ജയേഷ്. ശവസംസ്കാരം ബുധനാഴ്ച രാവിലെ 9.30-ന് മാവൂർറോഡ് ശ്മശാനത്തിൽ. പ്രാർഥന വ്യാഴാഴ്ച വൈകീട്ട് 4.30-നും അഞ്ചുമണിക്കുമിടയിൽ ഗുജറാത്തി സ്കൂൾ ഹാളിൽ.

യശോധര

രാമനാട്ടുകര: നെല്ലിക്കോട്ട്‌കാവിന്‌ സമീപം കുന്നമ്പള്ളിയിൽ കണ്ണന്ത്ര ദേവകൃഷ്ണന്റെ ഭാര്യ യശോധര (62) അന്തരിച്ചു. മക്കൾ: പ്രമോദ്‌ (സെന്ററിങ്‌ ജോലി), പുഷ്പ. മരുമക്കൾ: ശശി (സെഞ്ച്വറി കല്യാണമണ്ഡപം, ചേളാരി), അനുപമ. സഞ്ചയനം ശനിയാഴ്ച.

ഫാത്തിമ

നെല്ലിയമ്പം : പരേതനായ തറക്കൽ യൂസുഫിന്റെ ഭാര്യ ഫാത്തിമ (74) അന്തരിച്ചു.

മക്കൾ: മുഹമ്മദ്, അബ്ദുറഹ്മാൻ, റഫീഖ്, നാസർ, നൗഷാദ്, ജമീല, നൂർജഹാൻ. മരുമക്കൾ: ഉസ്മാൻ, കാസിം, നസീമ, റംല, റസിയ, ഫസ്ന, സൈനബ.

ചാപ്പുണ്ണി നായർ

പേരാമ്പ്ര: ആവള കുട്ടോത്ത് കുതിരപ്പെട്ടി ചാപ്പുണ്ണി നായർ (92) അന്തരിച്ചു. ഭാര്യമാർ: പരേതരായ ജാനകി അമ്മ, ലക്ഷ്മി അമ്മ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണാരൻ നായർ, കുഞ്ഞിക്കൃഷ്ണൻ നായർ, അമ്മാളു അമ്മ, ഓമന അമ്മ.

കുട്ടപ്പൻ

എരുമാട്: കളത്തിൽ കുട്ടപ്പൻ (89) അന്തരിച്ചു. ഭാര്യ: പരേതയായ രുക്‌മിണി. മക്കൾ: ഹരിഹരൻ, സുധ, പ്രമീള, പ്രീത, വിദ്യാധരൻ, പ്രസീത. മരുമക്കൾ: രാജഗോപാലൻ, പ്രകാശിനി, രാധാകൃഷ്ണൻ, അജിത്ത്, ഷീജ.

കമലാക്ഷിഅമ്മ

അത്താണിക്കൽ: പത്മനാഭൻ നായരുടെ (റിട്ട. കെ.ഡബ്ള്യു.എ.) ഭാര്യ കമലാക്ഷിഅമ്മ പി. (73) അന്തരിച്ചു. മക്കൾ: രാധ, രാജു (ഗവ. പോളിടെക്‌നിക്ക്‌, വെസ്റ്റ്‌ഹിൽ), ഉണ്ണിക്കൃഷ്ണൻ, ഗോപകുമാർ (മനോരമ ഏജന്റ്‌). സഹോദരൻ: പരേതനായ പി. ബാലകൃഷ്ണൻ നായർ.

സഞ്ചയനം വ്യാഴാഴ്ച.

അസ്സയിൻ

കൊടുവള്ളി: കരുവൻപൊയിൽ പാടിപറ്റചാലിൽ (അയ്യപ്പൻകാവിൽ) അസ്സയിൻ (85) അന്തരിച്ചു. ഭാര്യ: കദീജ. മക്കൾ: അഹമ്മദ് കുട്ടി, ശിഹാബുദ്ദീൻ, ജാഫർ ശരീഫ് (ദമാം), ആയിഷ, റുഖിയ, ഫാത്തിമ, സൈനബ, സക്കീന, സാബിറ, മുനീറ. മരുമക്കൾ: റസാഖ്, ഹമീദ്, മൊയ്തീൻ, മുഹമ്മദ്, മുഹമ്മദ്, സുലൈമാൻ, കമാൽ, റുഖിയ, റസീന, ഷമീറ.

SHOW MORE