കോഴിക്കോട്: മുന്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ. രത്നസിങ്ങിന്റെ ഭാര്യ സാവിത്രി രത്നസിങ് (89) അന്തരിച്ചു. കോഴിക്കോട്ടെ ജാനകി റാം മോട്ടോഴ്‌സ് ഉടമ പരേതനായ എം.കെ. പത്മനാഭന്റെ മകളാണ്. മാതൃഭൂമി ഡയറക്ടര്‍ ഷെറിന്‍ ഗംഗാധരന്‍ മകളാണ്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍. നസറിന്‍ ശശിധരന്‍, ഷാമറിന്‍ രാജേന്ദ്രന്‍, അഡ്വ. ഷഹീര്‍ സിങ് എന്നിവരാണ് മറ്റ് മക്കള്‍. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. ടി.ജി. രാജേന്ദ്രന്‍, സിന്ദു ഷഹീര്‍, മാതൃഭൂമി ഡയറക്ടറായിരുന്ന അന്തരിച്ച പി.വി. ഗംഗാധരന്‍, ശശിധരന്‍ ചോലപ്പുറത്ത് എന്നിവര്‍ മരുമക്കളാണ്.

To advertise here,