കോഴിക്കോട്: മാങ്കാവ് കല്‍പ്പക തീയറ്ററിന് സമീപം താര റസിഡന്‍സ് അസോസിയേഷനിലെ 'നന്ദന'ത്തില്‍ മമ്മിളിതടത്തില്‍ മീത്തല്‍ സിദ്ധാര്‍ത്ഥന്‍ നായര്‍ (76) അന്തരിച്ചു. താലീസ് മിഠായി ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാതാക്കളായ മാരുതി ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി സ്ഥാപക ചെയര്‍മാനും എംഡിയുമായിരുന്നു. 

To advertise here,

ഭാര്യ: തിരൂര്‍ പട്ടര്‍മഠത്തില്‍ ഉണിക്കാട്ട് സതീദേവി. മക്കള്‍: പി.യു. അരുണ്‍കുമാര്‍ (ദുബായ് അഡ്വടൈസിങ് കമ്പനി പാര്‍ട്ണര്‍, ഖത്തര്‍), ഡോ. അഞ്ജലി ദേവി (ഡോ.അഞ്ജലീസ് ആയുര്‍വേദിക് ക്ലിനിക്ക്, ദുബായ്). മരുമക്കള്‍: പ്രീജ പി. മേനോന്‍ (കംഫര്‍ട്ട് ഫയര്‍ സിസ്റ്റംസ്, ഖത്തര്‍), സജിത്ത് നായര്‍ (എമിറെറ്റ്‌സ് എയര്‍ലൈന്‍സ്, ദുബായ്). പരേതനായ ചാത്തുനായരുടേയും കാര്‍ത്ത്യായനി അമ്മയുടേയും മകനാണ്. സഹോദരങ്ങള്‍: നന്ദനന്‍ നായര്‍, ധ്രുവന്‍ നായര്‍ (ഐആര്‍എംയു), സുഭാഷിണി, അരവിന്ദാക്ഷന്‍, പരേതരായ ദേവയാനി, രവീന്ദ്രന്‍. 

സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 5-ന് മാങ്കാവ് ശ്മശാനത്തില്‍. സഞ്ചയനം ബുധനാഴ്ച.