വെമ്പള്ളി : വലിയ തോട്ടിലെ ചെക്ക് ഡാമിന്റെ പലക ഊരിമാറ്റിയതോടെ പാടം വിണ്ടുകീറി നെൽകൃഷി നശിക്കുന്നതായി പരാതി. പലക ഊരി മാറ്റിയതോടെ തോട്ടിലെ ജലനിരപ്പ് താഴ്‌ന്നു.

To advertise here,

40 ദിവസം പ്രായമായ നെൽകൃഷിയാണ് നശിക്കുന്നത്. വെമ്പള്ളി എം.സി. റോഡിനോടുചേർന്ന് വലിയതോടിന് സമീപം വെമ്പള്ളി സ്വദേശി തമ്പി തോട്ടപ്രാങ്കലിന്റെ മൂന്നേക്കർ ഉൾപ്പെടെയുള്ള 10 ഏക്കർ നിലത്തിലെ കൃഷിയാണ് നശിക്കുന്നത്. വെമ്പള്ളി- കട്ടച്ചിറ വലിയതോട്ടിലെ തടയണയിലെ പലകകളാണ് ഊരിമാറ്റിയത്.

പാടത്ത് വെള്ളം കയറണമെങ്കിൽ പലക പുനഃസ്ഥാപിക്കണം. തടയണയിൽ പലക സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കാണക്കാരി പഞ്ചായത്ത് കൃഷി ഓഫീസറെ തമ്പി സമീപിച്ചു.