ദേവഗിരി : വാഴൂർ റോഡിലെ തിരക്കേറിയ നാൽക്കവലയാണ് ദേവഗിരി. ഇടതടവില്ലാതെ പാഞ്ഞെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ യാതൊരു ക്രമീകരണങ്ങളുമില്ല. പാമ്പാടി, കോവേലി റോഡുകളിൽനിന്ന് എത്തുന്ന വാഹനങ്ങൾ വാഴൂർ റോഡിലേക്ക് പ്രവേശിക്കാൻ ഡ്രൈവർമാർ അവസരം കാത്ത് നിൽക്കണം.
ഇതിനിടയിലൂടെ ജീവൻ പണയംവെച്ച് കാൽനട യാത്രക്കാരും. ശ്രദ്ധ അല്പമൊന്ന് തെറ്റിയാൽ അപകടം ഉറപ്പാണ്. നിരപ്പായ ഭാഗമായതിനാൽ വാഴൂർ റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് പലപ്പോഴും അമിതവേഗമാണ്. ഇട റോഡുകളിൽനിന്ന് കവലയിലേക്ക് പ്രവേശിക്കാനായി മറ്റുള്ളവർ കാത്ത് നിൽക്കണം. കോവേലി ഭാഗത്തുനിന്ന് വാഴൂർ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ചെറിയ കയറ്റമുണ്ട്. ഇരുവശത്തും കെട്ടിടങ്ങളായതിനാൽ ഡ്രൈവർമാരുടെ കാഴ്ച തടസ്സപ്പെടും. പാമ്പാടി റോഡിൽനിന്ന് ഇറങ്ങിവരുന്ന യാത്രക്കാർക്കും ഇതേ ബുദ്ധിമുട്ടാണ്. വാഴൂർ റോഡ് മുറിച്ച് പാമ്പാടി റോഡിലേക്കും കോവേലി റോഡിലേക്കും പ്രവേശിക്കാനാണ് ഏറെ പ്രയാസം. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു. ആകെയുള്ള ഉയരവിളക്ക് നിലച്ചതോടെ രാത്രിയിൽ കവല ഇരുട്ടിലാണ്. കഴിഞ്ഞദിവസം നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ചിരുന്നു.
സുരക്ഷ അനിവാര്യം
ഇത്രയും തിരക്കേറിയ കവലയായിട്ടും യാതൊരു സുരക്ഷാ ക്രമീകരണവും ഒരുക്കിയിട്ടില്ല. ഇത് പലവട്ടം അധികൃതരെ ധരിപ്പിച്ചതാണ്. വാഴൂർ റോഡിലൂടെ വരുന്ന വാഹനങ്ങളെയാണ് നിയന്ത്രിക്കേണ്ടത്. അമിത വേഗമാണ് പലപ്പോഴും പ്രശ്‌നം.
മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്, ദേവഗിരി.വി.എം. ഗോപകുമാർ, പഞ്ചായത്തംഗം, നെടുംകുന്നം.
Published: 23 Nov 2026, 01:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented