ചരമം

പി.ആർ.വാസുദേവൻ നായർ

ആയവന: റിട്ട. കെ.എസ്‌.ആർ.ടി.സി. ഡ്രൈവർ ഏനാനല്ലൂർ ഭദ്രവിലാസം (പാലത്തിനാൽ, മണക്കാട്‌) പി.ആർ.വാസുദേവൻ നായർ (79) അന്തരിച്ചു. ഭാര്യ: സുഭദ്ര. മക്കൾ: വി.പ്രവീൺ (കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ്‌ അസോസിയേഷൻ ഇടുക്കി ജില്ലാ സെക്രട്ടറി, വൃന്ദാവൻ ബേക്കറി, തൊടുപുഴ), സ്‌മിത നന്ദകുമാർ. മരുമക്കൾ: ദർശനാ പ്രവീൺ, പൂവാശ്ശേരിൽ (തൊടുപുഴ), പരേതനായ എം.ആർ.നന്ദകുമാർ, മനച്ചിരിക്കൽ, വഴിത്തല (ഇന്ത്യാ ടുഡേ ഫോട്ടോഗ്രാഫർ). ശവസംസ്കാരം ബുധനാഴ്ച 10-ന്‌ വീട്ടുവളപ്പിൽ.

ഡോൺ ജോസഫ്

പന്നിമറ്റം : കാരൂപ്പറമ്പിൽ സന്ദീപ് ജോസിന്റെ മകൻ ഡോൺ ജോസഫ് (ഒമ്പത്) അന്തരിച്ചു. വെട്ടിമറ്റം വിമല പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ലിഡിയ സന്ദീപ് (അരുവിത്തുറ പാലാത്ത് കുടുംബാംഗം). സഹോദരൻ: ദീപക് ജോസഫ് (വെട്ടിമറ്റം വിമല പബ്ലിക് സ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥി).

കെ.എ.തോമസ്

തൊടുപുഴ : നെടിയശാല കുന്നംകോട്ട് കെ.എ.തോമസ് (73) അന്തരിച്ചു. ഭാര്യ: അമ്മിണി വടക്കാഞ്ചേരി മാപ്പിളാപറമ്പിൽ കുടുംബാംഗം. മക്കൾ: മിനി, സുമ, സുനിൽ തോമസ് (ഡെപ്യൂട്ടി ലേബർ കമ്മിഷണർ, കണ്ണൂർ), മഞ്ജു. ശവസംസ്‌കാരം ബുധനാഴ്ച 10.30-ന് നെടിയശാല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

സുഭദ്ര

വല്ലകം: പടിഞ്ഞാറേക്കര തൈക്കൂട്ടത്തിൽ പരേതനായ കേശവന്റെ ഭാര്യ സുഭദ്ര (83) അന്തരിച്ചു. മക്കൾ: പരേതനായ വിജയൻ, പരേതനായ ബാബു, ഓമന (ചെമ്മനത്തുകര), പ്രസന്നൻ. മരുമക്കൾ: ലീല, ഉഷ, പ്രകാശൻ, ഗീത.

സുനിമോൾ

വെള്ളൂർ : കൊട്ടുകോവിൽ മാണി വർഗീസിന്റെ (കുഞ്ഞുമോൻ) മകൾ സുനിമോൾ (42) അന്തരിച്ചു. അമ്മ: ലീലാമ്മ (മീനടം ചുമയങ്കര). സഹോദരങ്ങൾ: മിനിമോൾ, ലിനിമോൾ, മോൻസി. ശവസംസ്കാരം ബുധനാഴ്ച 10.30-ന് വീട്ടിൽ ശുശ്രൂഷയ്ക്കുശേഷം മീനടം യഹോവസാക്ഷികളുടെ സെമിത്തേരിയിൽ.

ഏലിയാമ്മ

പങ്ങട : കൊച്ചാലുങ്കൽ പരേതനായ ടി.ജെ.ആന്റണിയുടെ ഭാര്യ ഏലിയാമ്മ (96) അന്തരിച്ചു. പങ്ങട ഈന്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ് (റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥൻ പാന്പാടി), മേജർ കെ.എ.എബ്രഹാം, ജോസ്, മേരി, ചിന്നമ്മ. മരുമക്കൾ: റോസമ്മ, ജോയി, സാലി, തോമസ്, എത്സ.

അന്നമ്മ

കുറിച്ചി: മുളംതുണ്ടിയിൽ പരേതനായ സ്കറിയായുടെ ഭാര്യ അന്നമ്മ (80) അന്തരിച്ചു. ഇരവിപേരൂർ തയ്യിൽ കുടുംബാംഗമാണ്. മക്കൾ: ജെസി, ജയമോൾ. മരുമക്കൾ: സണ്ണി നീലംപേരൂർ പാറപറമ്പിൽ (റബ്ബർ ബോർഡ് കോട്ടയം), പരേതനായ തോമസ് (എടത്വാ അഞ്ചിൽ).

കെ.എം.കുര്യൻ

തലപ്പലം: മേക്കാട്ട് (കാട്ടിപ്പറന്പിൽ) കെ.എം.കുര്യൻ (74) അന്തരിച്ചു. ഭാര്യ: റോസമ്മ കുര്യൻ കട്ടപ്പന ചെന്നിലത്തുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: മാത്യൂസ് കെ.മേക്കാട്ട്, നാൻസി (യു.കെ.), നിമ്മി (യു.കെ.), ഡാമി (ഹൈദരാബാദ്), ജോർജുകുട്ടി കെ.മേക്കാട്ട് (യു.എസ്.എ.). മരുമക്കൾ: മഞ്ചു മാത്യൂസ് (ആനിത്തോട്ടത്തിൽ കോളപ്ര), ഷീജോ തോലക്കാടൻ പെരുന്പാവൂർ, ബിജോയ് കൊള്ളിമാക്കൽ കുറവിലങ്ങാട്, ജോമോൻ കൈമാപ്പറന്പിൽ കുടവെച്ചൂർ, ജൂണിയ ജോർജുകുട്ടി ചെറുവള്ളിൽ ചെമ്മലമറ്റം. ശവസംസ്കാരം വ്യാഴാഴ്ച 10.30-ന് പ്ളാശനാൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

മുഹമ്മദ് ഇസ്മായിൽ

കാഞ്ഞിരപ്പള്ളി : റിട്ട. അധ്യാപകൻ പള്ളിവീട്ടിൽ മുഹമ്മദ് ഇസ്മായിൽ (76) അന്തരിച്ചു. ഭാര്യ: പരേതയായ അയിശാമ്മ കല്ലുങ്കൽ കുടുംബാംഗം. മക്കൾ: ഷെഫീഖ്, ഷിഹാബ് (സൗദി), ഷിബിലി, ഷെമീന, ഷെബീർ. മരുമക്കൾ: അനീസ (കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി) സജ്‌ന (ടീച്ചർ, ഈരാറ്റുപേട്ട അല്‌മനാർ), ഫൗസിയ, മുഹമ്മദ് ബഷീർ, ജസ്‌ന.

സഹദേവൻ

മീനടം : പായിപ്പാട് സഹദേവൻ (52) അന്തരിച്ചു. ഭാര്യ: സാവിത്രി മീനടം മുറിക്കൽ കുടുംബാംഗമാണ്. മക്കൾ: ശരത്ത്, ശ്യാം, ശാരിക, വൈശാഖ്. ശവസംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

സാറാമ്മ

മുണ്ടക്കയം: പുഞ്ചവയൽ 504 കോളനിയിൽ പരേതനായ ചെത്തിമറ്റം ചാക്കോയുടെ ഭാര്യ സാറാമ്മ (91) അന്തരിച്ചു. മക്കൾ: അശോക് കുമാർ (റിട്ട. ബി.എസ്.എൻ.എൽ. മുണ്ടക്കയം), സി.സി.തോമസ് (മുൻ മെന്പർ കോരുത്തോട്), പോൾ, റീത്താമ്മ, പരേതരായ രാജൻ, മേരി. മരുമക്കൾ: മത്തായി, ജോഷി, വത്സമ്മ, തങ്കമ്മ (പോസ്റ്റ്ഓഫീസ് പുഞ്ചവയൽ), ജെസി (പോസ്റ്റ്ഓഫീസ് കോരുത്തോട്). ശവസംസ്കാരം ബുധനാഴ്ച മൂന്നിന് മുണ്ടക്കയം സെന്റ് മേരീസ് ലത്തീൻ പള്ളി സെമിത്തേരിയിൽ.

സരോജിനി

മുണ്ടക്കയം : പുഞ്ചവയൽ പുത്തൻചിറയിൽ പരേതനായ പി.കെ.ശ്രീധരന്റെ ഭാര്യ സരോജിനി (79) അന്തരിച്ചു. മക്കൾ: പാസ്റ്റർ ഹരിദാസ് (ചർച്ച് ഓഫ് ഗോഡ് പുഞ്ചവയൽ), പാസ്റ്റർ അനിൽകുമാർ (ആലപ്പുഴ ഐ.പി.സി. വെസ്റ്റ് സെന്റർ), ഉഷ, വിജയൻ. മരുമക്കൾ: അനിൽകുമാർ, സജിനി, വത്സമ്മ, രഞ്ചു. ശവസംസ്കാരം ബുധനാഴ്ച ഒന്നിന് പുലിക്കുന്ന് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

രുക്‌മിണിയമ്മ

രാമപുരം : തറപ്പേൽ രാമചന്ദ്രൻ നായരുടെ (കുട്ടൻ) ഭാര്യ രുക്‌മിണിയമ്മ (70) അന്തരിച്ചു. അയർക്കുന്നം കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്.

ജി.ബാലകൃഷ്ണൻ

കടമ്പനാട്: തുവയൂർ അമ്പലത്തറ വീട്ടിൽ ജി.ബാലകൃഷ്ണൻ (85) അന്തരിച്ചു. ഭാര്യ: കുടശ്ശനാട് കാരാണിക്കുടുംബാംഗം ഗൗരിക്കുട്ടി. മക്കൾ: പി.വി.ശിവദാസൻ, ബി.ശശിധരൻ (കെ.എസ്.ആർ.ടി.സി. അടൂർ), ജി.അമ്പിളി. മരുമക്കൾ: പി.സിന്ധു, എൽ.ജയ, വി.കാർത്തികേയൻ (റവന്യൂ ഡിപ്പാർട്ട്‌മെന്റ് ആലപ്പുഴ). സഞ്ചയനം ഞായറാഴ്ച 8-ന്.

തോട്ടിൽ മരിച്ചനിലയിൽ

കടുത്തുരുത്തി: കുളിക്കാനായി പോയ വയോധികയെ വീടിനു സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആയാംകുടി അഞ്ചുപറയിൽ പരേതനായ പണിക്കന്റെ ഭാര്യ കാർത്ത്യായനി (80) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെയാണ് മാത്താങ്കരി തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവമെന്ന് കരുതുന്നു. വീട്ടുകാർ ബന്ധുവിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി കട്ടപ്പനയിലേക്ക് പോയിരുന്നു. അതിനാൽ തിങ്കളാഴ്ച കാർത്ത്യായനി വീട്ടിൽ തനിച്ചായിരുന്നു. ചൊവ്വാഴ്ച രാവിലെ കാർത്ത്യായനിയെ കാണാതെ വരികയും തോടിന് സമീപം തുണി അലക്കി വച്ചിരിക്കുന്നതായി ശ്രദ്ധയിൽപെടുകയും ചെയ്തതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മക്കൾ: അജി, രാജമ്മ, തങ്കമ്മ, പരേതനായ രവി. മരുമക്കൾ: ശാന്തമ്മ, മോഹനൻ, ഹേന, കുട്ടപ്പൻ. ശവസംസ്കാരം ബുധനാഴ്ച പതിനൊന്നിന് മധുരവേലി ശ്മശാനത്തിൽ.

അഷറഫ്

ഏന്തയാർ: കൊട്ടാരംകുന്നേൽ പരേതനായ മുഹമ്മദിന്റെ മകൻ അഷറഫ് (50) അന്തരിച്ചു. ഭാര്യ: ഷീബ കാഞ്ഞിരപ്പള്ളി തൈപ്പറന്പിൽ കുടുംബാംഗം. മക്കൾ: ആഷിക്, അസ്‌ന. മാതാവ്: ഐഷ.

ജാനകി

ചാമക്കാല : പരേതനായ ഒറ്റപ്ളാക്കിൽ നാരായണന്റെ ഭാര്യ ജാനകി (80) അന്തരിച്ചു. കോതനല്ലൂർ പഴയിടത്ത് കുടുംബാംഗമാണ്. മക്കൾ: ബാലൻ, ശശീന്ദ്രൻ, മുരളി. മരുമക്കൾ: രാജമ്മ, രത്നമ്മ, അയിഷ. ശവസംസ്കാരം ബുധനാഴ്ച അഞ്ചിന് വീട്ടുവളപ്പിൽ.

ഷൈൻ

ചോറ്റി : പാലമൂട്ടിൽ പരേതനായ ശേഖരന്റെ മകൻ ഷൈൻ (45) അന്തരിച്ചു. ഭാര്യ: ശ്യാമള. ഇളംകാട് വാഴേപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ഭാവന, ഭാവിക (വിദ്യാർഥിനികൾ). ശവസംസ്കാരം ബുധനാഴ്ച നാലിന് വീട്ടുവളപ്പിൽ.

ലക്ഷ്മി

മാനത്തൂർ: അരയനോലിയിൽ(കുന്നേൽ) പരേതനായ ഉണ്ണിയുടെ ഭാര്യ ലക്ഷ്മി(86) അന്തരിച്ചു. കൂടപ്പലം കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ശാന്ത, വിലാസിനി, രാമചന്ദ്രൻ, മിനി, രാജേഷ്, പരേതരായ ഗോപി, ശശി. മരുമക്കൾ: ചെല്ലമ്മ, സോമരാജൻ, ബീന, ശശി, സൗമ്യ, പരേതരായ ശാന്തമ്മ, ശേഖരൻ. ശവസംസ്കാരം ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.

ഗൗരിയമ്മ

മീനടം: ചേറാടിയിൽ പരേതനായ അയ്യപ്പന്റെ ഭാര്യ ഗൗരിയമ്മ (89) അന്തരിച്ചു. മക്കൾ: വൽസമ്മ, പരേതരായ പ്രഭാകരൻ, സജിമോൻ. മരുമക്കൾ: ഓമന (കൊല്ലാട്), പരേതനായ വിശ്വനാഥൻ (കുമരകം). ശവസംസ്കാരം ബുധനാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.

രുക്‌മിണി

പാലാ: താഴത്തേടത്ത് പരേതനായ ശ്രീധരന്റെ ഭാര്യ രുക്‌മിണി(82) അന്തരിച്ചു. കിഴതടിയൂർ ഈന്തുങ്കൽ കുടുബാഗം. മക്കൾ: സുരേന്ദ്രൻ, സാബു, സിജു, ശോഭന, സിബ, സിന്ധു, പരേതനായ സജി. മരുമക്കൾ: ലൈല, ബീന, മിനി, രാജു പി.ആർ., സോമൻ, പരേതനായ മണി. ശവസംസ്കാരം ബുധനാഴ്ച 12.30-ന് വീട്ടുവളപ്പിൽ.

തങ്കമ്മ

വെംബ്ലി: (കൂട്ടിക്കൽ) വെംബ്ലി പിള്ളച്ചിറ ബേബിയുടെ ഭാര്യ തങ്കമ്മ (86) അന്തരിച്ചു. പൊടിമറ്റം പള്ളിതോട്ടം കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുകുട്ടി, കുഞ്ഞുമോൻ, ലീലാമ്മ (റിട്ട. അങ്കണവാടി അധ്യാപിക ആനവിലാസം), പി.ആർ.തങ്കച്ചൻ. മരുമക്കൾ: തങ്കച്ചൻ ‍(സി.പി.എം. ഏരിയാ കമ്മിറ്റിയംഗം വണ്ടൻമേട്), ശാന്തമ്മ, സെൽവി, സിസി. ശവസംസ്‌കാരം ബുധനാഴ്ച 12-ന് വെംബ്ലി ശ്മശാനത്തിൽ.

വി.ടി.തോമസ്

കുമരകം: വല്ല്യാറ പരേതനായ അവിരാ തോമസിന്റെ മകൻ വി.ടി.തോമസ് (69) അന്തരിച്ചു. ഭാര്യ: മേരി (മേരികുഞ്ഞ്) തെള്ളകം തുണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: അന്നാ മേരി തോമസ് (അയർലണ്ട്), തോംസൺ തോമസ് (ദുബായ്), എൽസാ മേരി തോമസ് (വിദ്യാർഥി). ശവസംസ്കാരം ബുധനാഴ്ച മൂന്നിന് വീട്ടിൽ ശുശ്രൂഷയ്ക്കുശേഷം കുമരകം നവനസ്രത്ത് പള്ളി സെമിത്തേരിയിൽ.

രാഘവൻ

മൂലമറ്റം: കാവുംപ്രായിൽ രാഘവൻ (96) അന്തരിച്ചു. ഭാര്യ: പരേതയായ ജാനകി. മക്കൾ: മോഹനൻ, രാജു, വത്സ, സോമൻ, ഓമന, ഷാജി. മരുമക്കൾ: ഗിരിജ, വിജയമ്മ, ശോഭന, അരവിന്ദൻ, പ്രഭാകരൻ, സന്ധ്യ. ശവസംസ്കാരം ബുധനാഴ്ച 11-ന് വീട്ടുവളപ്പിൽ.

എ.കെ.ഗോപിനാഥൻ

ഇലവുംതിട്ട: എസ്.ബി.റ്റി. റിട്ട. മാനേജർ കൈപ്പുഴ നോർത്ത് വ്യാസഭവനിൽ എ.കെ.ഗോപിനാഥൻ (എ.കെ.ജി.-62) അന്തരിച്ചു. ഭാര്യ: സരസമ്മ. മകൻ: വേദവ്യാസൻ. സഞ്ചയനം വ്യാഴാഴ്ച ഒൻപതിന്.

പി.കെ.ഭദ്രൻ

ഇലവുംതിട്ട : നെടിയകാല വെട്ടുഴത്തിൽ ശ്രീനാരായണപുരത്ത് പി.കെ.ഭദ്രൻ (61) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: ദർശന, ദിവ്യ. മരുമക്കൾ: വിനോദ്, അജീഷ്. ശവസംസ്കാരം ബുധനാഴ്ച മൂന്നുമണിക്ക് വീട്ടുവളപ്പിൽ.

പി.ടി.കുഞ്ഞുകുഞ്ഞ്

ഇലവുംതിട്ട : നല്ലാനിക്കുന്ന് പാറയിരിക്കുന്നതിൽ പി.ടി.കുഞ്ഞുകുഞ്ഞ് (90) അന്തരിച്ചു. മക്കൾ: സോമരാജൻ, പ്രകാശ്, സുധ. ശവസംസ്കാരം വ്യാഴാഴ്ച 10-ന് വീട്ടുവളപ്പിൽ.

SHOW MORE