മസാലയില്ലാത്ത ബിരിയാണിയും അരപ്ലേറ്റാവുന്ന ഫുള്‍ ബീഫ് ഫ്രൈയും | പരമ്പര ഭാഗം 04


സാബി മുഗുപൊറോട്ടയുടേയും ചപ്പാത്തിയുടേയും വലിപ്പം നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണ്. കോഴിക്കറിയുടേയും ബീഫിന്റേയും അളവും പല ഹോട്ടലുകളിലും കുറഞ്ഞു വരികയാണ്. മസാലകളില്ലാത്ത ബിരിയാണികള്‍ ഇപ്പോള്‍ സര്‍വ സാധാരണമായിരിക്കുന്നു. വയറ്റത്തടിക്കുന്ന വിലക്കയറ്റം| പരമ്പര നാലാം ഭാഗം

IN- DEPTH

.

സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന ഹോട്ടല്‍ വില വര്‍ധനവില്‍ എന്താണ് പ്രതിവിധി? വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ഹോട്ടലുകള്‍ക്കും അതിനോടൊപ്പം തന്നെ വരുമാനം വര്‍ധിക്കാതെ അധിക ചെലവുകള്‍ മാത്രമുള്ള സാധാരണക്കാരനും ഒരുപോലെ അംഗീകരിക്കുന്ന പരിഹാരമാണ് നമുക്ക് ആവശ്യം.

ഭക്ഷണവിലകളില്‍ ഏകീകരിക്കുക

ഹോട്ടല്‍ ഭക്ഷണവില ഏകീകരിക്കപ്പെട്ടില്ല എന്നതാണ് ഇന്ന് പല ഹോട്ടലുകളിലും വില തോന്നിയ രീതിയില്‍ ഉയരാനുള്ള കാരണം. പലയിടത്തും വിലവിവര പട്ടികയില്‍ പുതുക്കിയ വില ഇല്ലെന്നതും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്. ഹോട്ടലുകളെ അവയുടെ സൗകര്യങ്ങളും മറ്റും കണക്കാക്കി വിവിധങ്ങളായി വേര്‍തിരിച്ച് വിലയില്‍ ഏകീകരണം കൊണ്ടുവരുന്നതിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് ഏകദേശം ഒരു പരിഹാരം കണ്ടെത്താന്‍ സാധിക്കും.

Read More:10 മുട്ടക്കറി വെക്കുന്നതോ രണ്ടുമുട്ടക്കറി വെക്കുന്നതോ ലാഭം? ഹോട്ടൽ കണക്കിലുമുണ്ട് കാര്യം |പരമ്പര മൂന്നാം ഭാഗം വായിക്കാം

ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന സാധനങ്ങളുടേയും മറ്റും ഗുണനിലവാരവും സൗകര്യങ്ങളും തൊഴിലാളികളുടേയും മറ്റും ചെലവുകള്‍ കണക്കാക്കി അതിനനുസരിച്ച് ഹോട്ടലുകളെ വേര്‍തിരിച്ച് ഭക്ഷണവില ഏകീകരിക്കുന്നതിലൂടെ ഒരേ ഗുണനിലവാരത്തിലുള്ള ഭക്ഷണത്തിന് സമാന ഹോട്ടലുകളില്‍ വ്യത്യസ്തമായ വില എന്നതില്‍ നിന്ന് ഒരു പരിധിവരെ മോചനം ലഭിക്കും.

Read More: 20 രൂപയുടെ ഊണ് തേടി എവിടം വരെ പോകും? | വയറ്റത്തടിക്കുന്ന വിലക്കയറ്റം പരമ്പര രണ്ടാം ഭാഗം വായിക്കാം

വര: എൻ.എൻ. സജീവൻ

വിലവിവരപ്പട്ടിക പ്രസിദ്ധപ്പെടുത്തുക

പല ഹോട്ടലുകളിലും വിലവിവരപ്പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ലോക്ഡൗണിന് ശേഷം വാമൊഴിയായി വിഭവങ്ങളുടെ പേര് പറഞ്ഞ് ഓര്‍ഡറെടുക്കുന്ന രീതിയാണ് പലയിടങ്ങളിലും കാണാന്‍ സാധിക്കുന്നത്. വായുവില്‍ കൂട്ടി വില പറയുന്നയിടങ്ങളും കുറവല്ല. മാത്രമല്ല, ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന പട്ടികയില്‍ പഴയ വിലകള്‍ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പലപ്പോഴായി വെട്ടിക്കുത്തിയ രീതിയിലുള്ള വിലവിവരപ്പട്ടികകളും പല ഹോട്ടലുകളിലും കാണാം. ഇതില്‍ ഒരു മാറ്റം വേണം.

എല്ലാ ഹോട്ടലുകളിലും കൃത്യമായ വില വിവരപ്പട്ടിക പ്രസിദ്ധപ്പെടുത്തുക. അളവുകളും തൂക്കങ്ങളും പ്രസിദ്ധപ്പെടുത്തുക. എല്ലാ ഹോട്ടലുകളിലും ഇത്തരത്തില്‍ വിലവിവരപ്പട്ടിക പുതുക്കിയിട്ടുണ്ടെന്നും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പു വരുത്തുക.

1977ലെ ഫുഡ് സ്റ്റഫ്‌സ്, 1977 ലെയും 80 ലെയും കേരള അവശ്യസാധന നിയമ പ്രകാരം എല്ലാ ഭക്ഷണശാലകളിലും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം. മാത്രമല്ല അത് ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണാന്‍ കഴിയും വിധത്തില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.

Read More: വെജിറ്റബിൾ കുറുമയ്ക്ക് 114 രൂപ, ലക്ഷ്വറിയാവുന്ന മുട്ട റോസ്റ്റ്‌| വയറ്റത്തടിച്ച് വിലക്കയറ്റം പരമ്പര ഒന്നാം ഭാഗം വായിക്കാം

'ഹോട്ടല്‍ വിലക്കയറ്റവുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചതിന് ശേഷം ആലപ്പുഴ ജില്ലയിലെ എല്ലാ കടകളിലും വില നിലവാരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്നുള്ള നിര്‍ദേശമുണ്ടായി. അതോടൊപ്പം തന്നെ അമിതമായി വില ഈടാക്കുന്ന സ്ഥലങ്ങളില്‍/ ആരോപണം ഉന്നയിച്ച ഹോട്ടലില്‍ തന്നെ വിലകുറയ്ക്കുകയും ചെയ്തു. മുട്ടക്കറിക്ക് 10 രൂപയും വെള്ളപ്പത്തിന് 5 രൂപയുമാണ് കുറച്ചത്.

പിപി ചിത്തരഞ്ജന്‍ എംഎല്‍എ

ഈ വിഷയം ഉന്നയിച്ചതിലൂടെ എല്ലാ സ്ഥാപനങ്ങളിലും വിലനിലവാരപ്പട്ടിക ഉണ്ടാകണം എന്ന നിലയിലുള്ള ഒരു നിര്‍ദ്ദേശം കൊണ്ടുവരാനും അമിതമായി വിലയീടാക്കുന്നതിനെതിരായിട്ടുള്ള ഇടപെടല്‍ എന്ന ഒരു ചിന്ത ഉയര്‍ത്തിക്കൊണ്ടു വരാനും സാധിച്ചു. വിഷയം ഉന്നയിച്ചതിന് പിന്നാലെ തന്നെ ഭക്ഷ്യവകുപ്പ് മന്ത്രി നേരിട്ട് ഇടപെട്ട് നടപടി സ്വീകരിക്കുകയാണ് ചെയ്തത്. ഭക്ഷ്യവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു' -

പിപി ചിത്തരഞ്ജന്‍ എംഎല്‍എ.

എന്നാല്‍ ഇത്തരത്തില്‍ ആളുകള്‍ പറയുമ്പഴേക്കും ഒരു ഹോട്ടല്‍ വില കുറയ്‌ക്കേണ്ടി വരുന്നത് ശുദ്ധ വിവരക്കേടാണെന്നാണ് ഹോട്ടല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പറയുന്നത്.

'എംഎല്‍എയുടെ വാക്കും കേട്ട് ഹോട്ടല്‍ ഉടമ ചെയ്തത് വിവരക്കേടാണ്. ആളുകള്‍ പറയുന്നതിനനുസരിച്ച് വില കൂട്ടാനും കുറക്കാനും വേണ്ടി ഒരു ഹോട്ടലും വില ഇടാന്‍ പാടില്ല. അയാള്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ അളവ് പോലും ലാഭവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.

ഉദാഹരണത്തിന്, 10 മുട്ടക്കറി ഉണ്ടാക്കാന്‍ 100 രൂപയുടെ ഗ്യാസ് വരുമെങ്കില്‍ 20 രൂപയുടെ മുട്ടക്കറി ഉണ്ടാക്കാന്‍ 120 രൂപയുടെ ഗ്യാസേ വേണ്ടി വരുള്ളൂ. സ്വാഭാവികമായും ഇങ്ങനെ വരുമ്പോള്‍ വില കുറയുകയല്ലേ എന്നായിരിക്കും ചോദ്യം വരിക. എന്നാല്‍ എത്ര മുട്ടക്കറി വേണം എന്നതിനെ ആശ്രയിച്ചായിരിക്കും അതിന്റെ ലാഭം. ബാക്കിയാവുന്ന മുട്ടക്കറികളായിരിക്കും ചിലപ്പോള്‍ കച്ചവടം നഷ്ടത്തിലാക്കുക.

മുഹമ്മദ് സുഹൈല്‍

ചെറുകിട കച്ചവടക്കാര്‍ക്കാണ് ഇത് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുക. അവരാണ് പിടിച്ചുനില്‍ക്കാന്‍ വേണ്ടി വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാവുന്നത്.

വലിയ ഹോട്ടലുകളില്‍ പ്രവര്‍ത്തിക്കുന്ന എസി, ഗുണനിലവാരം, മറ്റു സൗകര്യങ്ങള്‍ തുടങ്ങിയ എക്‌സ്ട്രാ ചെലവുകളായിരിക്കും വില വര്‍ധനവിന് കാരണമെങ്കില്‍ ചെറുകിട ഹോട്ടലുകളില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാരണം വില വിര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാവുന്നു'

മുഹമ്മദ് സുഹൈല്‍
കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്

അളവ് തൂക്കങ്ങള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തുക

പലയിടങ്ങളിലും വില വര്‍ധനവിന് പിന്നാലെ അളവുകളിലും വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. വില വര്‍ധിപ്പിച്ചതിനനുസരിച്ച് അളവുകളില്‍ വര്‍ധനവുണ്ടാവുകയല്ല ചെയ്തത്, കുറയുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇത് ആരും ശ്രദ്ധിക്കാറില്ല. വില വര്‍ധനവ് കൊണ്ടായിരിക്കും എന്ന് സ്വയമേ വിശ്വസിച്ച് കഴിച്ചെഴുന്നേറ്റ് പോകാറാണ് പതിവ്. എന്നാല്‍ ഇതില്‍ ഒരു മാറ്റം അത്യാവശ്യമാണ്.

ന്യായമായ അളവുകളില്‍ ഭക്ഷണം പാകം ചെയ്യുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. പൊറോട്ടയുടേയും ചപ്പാത്തിയുടേയും വലിപ്പം നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണ്. കോഴിക്കറിയുടേയും ബീഫിന്റേയും അളവും പല ഹോട്ടലുകളിലും കുറഞ്ഞു വരികയാണ്. മസാലകളില്ലാത്ത ബിരിയാണികള്‍ ഇപ്പോള്‍ സര്‍വ സാധാരണമായിരിക്കുന്നു.

ഫോട്ടോ: അജിത്ത് ശങ്കരൻ

പല ഹോട്ടലുകളുടേയും കാര്യവും ഇത്തരത്തില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ അളവിന്റേയും തൂക്കത്തിന്റേയും കാര്യത്തില്‍ എല്ലാ ഹോട്ടലുകളിലും കൃത്യത വരുത്തേണ്ടതുണ്ട്. ഇതിനായി ഭക്ഷണങ്ങളുടെ അളവുകള്‍ കൃത്യമാണെന്ന് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്ന വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുക. എന്നാൽ അളവുതൂക്കങ്ങളുടെ കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നാണ് ലീഗൽ മെട്രോളജി വകുപ്പ് വ്യക്തമാക്കുന്നത്.

'വിലക്കയറ്റവുമായി പരാതികള്‍ ലഭിക്കാറുണ്ട്. എന്നാല്‍ വിലവിവരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിലയാണ് അവര്‍ എടുക്കുന്നത് കൊണ്ട് തന്നെ ലീഗല്‍ വകുപ്പിന് ഒന്നും ചെയ്യാന്‍ സാധിക്കാറില്ല. ഉപഭോക്താക്കളോട് പറഞ്ഞ് മനസ്സിലാപ്പിക്കുക മാത്രമാണ് വഴി. വില വിവരപ്പട്ടികയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വില വാങ്ങുന്നുണ്ടെങ്കില്‍ ലീഗല്‍ മെട്രോളജി വകുപ്പിന് ഇടപെടാന്‍ സാധിക്കൂ. അളവുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നതില്‍ പരിമിധികളുണ്ട്. നിയമപരമായുള്ള ഒരു നടപടി ലീഗല്‍ മെട്രോളജി വകുപ്പിന്റെ കീഴില്‍ ഇല്ല. പാക്കേജ് ഉത്പ്പന്നങ്ങള്‍ക്ക് മാത്രമാണ് കൂടുതലായും ലീഗല്‍ മെട്രോളജി വകുപ്പിന് ഇടപെടാന്‍ സാധിക്കൂ.

റെയില്‍വേ സ്റ്റേഷനുകളിലും മറ്റും വില വിവരപ്പട്ടികകളോടൊപ്പം തന്നെ ഭക്ഷണ വിഭവങ്ങളുടെ അളവും രേഖപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ആ അളവുകളില്‍ വ്യത്യാസം വന്നാല്‍ പരാതികളില്‍ നടപടിയെടുക്കാന്‍ സാധിക്കും. അളവ് രേഖപ്പെടുത്തുമ്പോള്‍ മാത്രമാണ് ഹോട്ടല്‍ ഭക്ഷണ വസ്തുക്കളില്‍ കുറവ് സംഭവിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളെടുക്കാന്‍ സാധിക്കുള്ളു. എന്നാല്‍ അളവു രേഖപ്പെടുത്താത്തിടത്തോളം വിലവിവരപ്പട്ടികയിലുള്ള വില ഈടാക്കുന്നുണ്ടോ എന്ന് മാത്രമേ നോക്കാന്‍ സാധിക്കൂ.

ഭക്ഷണ സാധനം ഇതുവരെ ക്രമീകരിച്ചിട്ടില്ല. ക്രമീകരിക്കാത്തിടത്തോളം ഒന്നും ചെയ്യാന്‍ സാധിക്കില്ല. വിലവിവരപ്പട്ടികയിലുള്ള വിലയാണ് ഈടാക്കുന്നത് എന്നത് കൊണ്ട് തന്നെ കൂടുതലായൊന്നും ചെയ്യാന സാധിക്കില്ല.'

മുരളി,
ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥന്‍.

റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ച ഭക്ഷണ വില വിവരപ്പട്ടിക, അളവും വിലയും രേഖപ്പെടുത്തിയിരിക്കുന്നത് കാണാം

ഹോട്ടലുകള്‍ക്ക് ഗ്രേഡിങ് സിസ്റ്റം

റസ്റ്ററന്റുകളെ വിവിധങ്ങളായി തിരിച്ച് വില നിശ്ചയിക്കുന്ന ഗ്രേഡിങ് സമ്പ്രദായം കൊണ്ടു വരുന്നതിലൂടെ വില നിയന്ത്രണത്തിന് ഒരു പരിധി വരെ നിയന്ത്രണം കൊണ്ടു വരാന്‍ സാധിക്കും. മുന്തിയ ഹോട്ടലുകളും ഇടത്തരം ഹോട്ടലുകളും എന്ന രീതിയില്‍ തരംതിരിച്ച് അതിനനുസരിച്ച് വിലയീടാക്കുകയും ചെയ്യുകയാണെങ്കില്‍ സാധാരണക്കാരായ ആളുകള്‍ക്ക് ഒരു പരിധി വരെ വിലക്കയറ്റത്തില്‍ നിന്ന് പിടിച്ചു നില്‍ക്കാന്‍ സാധിക്കും.

എന്നാല്‍ രണ്ടു വിഭാഗമായി ഹോട്ടലുകളെ തിരിച്ചാല്‍ മുന്തിയ ഹോട്ടലുകള്‍, താഴേക്കിടയിലുള്ളവ എന്നിങ്ങനെ വേര്‍തിരിവു വരുമെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. ഇടത്തരം ഹോട്ടലുകള്‍ നല്ല സൗകര്യങ്ങള്‍ നല്‍കി കുറഞ്ഞ വില ഈടാക്കേണ്ടി വരും എന്നും ഇത് ഹോട്ടല്‍ വ്യവസായത്തെ തകര്‍ക്കുമെന്നുമാണ് ഹോട്ടലുകാര്‍ പറയുന്നത്. എന്നാൽ ഇതിന് പരിഹാരമായി സപ്ലൈസ് വകുപ്പ് മുന്നോട്ട് വെക്കുന്നത് ഗ്രേഡ് തിരിച്ച് വില നിർണയിക്കുക എന്നത് തന്നെയാണ്.

'ഹോട്ടലുകളുടെ അടിസ്ഥാന സൗകര്യങ്ങളനുസരിച്ച്, ഗുണനിലവാരം, ഭക്ഷണ നിലവാരം എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തിയ ഗ്രേഡ് തിരിക്കുക എന്നതാണ് വിലക്കയറ്റം നിയന്ത്രിക്കാന്‍ ചെയ്യാന്‍ സാധിക്കുന്ന കാര്യം. ഇതനുസരിച്ച് വില നിശ്ചയിക്കാം. ഇത്തരത്തിലുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നു വരികയാണ്. ഹോട്ടലുകളുടെ രജിസ്‌ട്രേഷന്‍ സമയത്ത് സൗകര്യങ്ങള്‍ വ്യക്തമാക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ നല്‍കി പൂരിപ്പിച്ച് വാങ്ങി അവയുടെ അടിസ്ഥാനത്തില്‍ ഗ്രേഡ് തിരിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

പല ഹോട്ടലുകളിലേയും ഭക്ഷണ നിലവാരവും അതില്‍ ഉപയോഗിക്കുന്ന വസ്തുക്കളുമാണ് വിലര്‍വര്‍ധനവിന് കാരണം. അതുകൊണ്ട് തന്നെ വില ഏകീകരണം എന്നത് പ്രശ്‌നമാണെന്നാണ് വിലവര്‍ധനവുമായി ബന്ധപ്പെട്ട കലക്ടറുടെ യോഗത്തില്‍ ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി വസ്തുക്കള്‍ക്കൊന്നും വില വര്‍ധിപ്പിച്ചിട്ടില്ല എന്നാണ് പല ഹോട്ടലുകാരും വിലവര്‍ധനവുമായി ബന്ധപ്പെട്ടുയരുന്ന പരാതികള്‍ക്ക് മറുപടിയായി പറയുന്നത്.

വിലവിവരപ്പട്ടിക പ്രിസിദ്ധപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്, നിലവില്‍ ലീഗല്‍ മെട്രോളജിയും സിവില്‍ സപ്ലൈസ് വകുപ്പും ചേര്‍ന്ന് ജാഗ്രത എന്ന പേരില്‍ പരിശോധനകള്‍ നടന്നു വരികയാണ്. എല്ലായിടങ്ങളിലും ഉപഭോക്താക്കള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ വിലവിവരപ്പട്ടിക പ്രസിദ്ധപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രധാനലക്ഷ്യം. ഒരു ബോധവത്കരണം കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്'

രാജീവ്,
കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍.

'ക്ലാസ് തിരിച്ചിട്ടുള്ള ഹോട്ടലുകളെ സംബന്ധിച്ചിടത്തോളം വൈദ്യുതി ചാര്‍ജ്ജ് അധികമാണ്. എസിയും ശമ്പളവും ഒക്കെയായി ഈടാക്കേണ്ടി വരുന്നു എന്നത് യാഥാര്‍ഥ്യമാണ്. അതനുസരിച്ചുള്ള കച്ചവടം ഇല്ലെങ്കില്‍ വില വര്‍ധിപ്പിക്കാം. എന്നാല്‍ ഇത്തരത്തിലുള്ള സംവിധാനം ഇല്ലാത്ത കടക്കാരും ഇതേ വില വാങ്ങുകയാണല്ലോ? കാര്യങ്ങള്‍ പഠിച്ചാല്‍ ഇത് അന്യായമാണെന്ന് നമുക്ക് മനസ്സിലാകും.

വലിയ ഹോട്ടലുകളില്‍ സാധാരണക്കാരായിട്ടുള്ളവര്‍ അധികം ആശ്രയിക്കാറില്ല. കച്ചവടക്കാരും ഉദ്യോഗസ്ഥരുമാണ് അത്തരത്തിലുള്ള ഹോട്ടലുകളില്‍ കയറുക. കഴിഞ്ഞ ദിവസം 225 രൂപ കൊടുത്താണ് കോഴിക്കോട് ടൗണില്‍ നിന്ന് ഒരു സാധാരണ ഊണും അയല വറുത്തതും കഴിച്ചത്. ഇത് അന്യായമല്ലേ? ഹോട്ടലുകളെ ഗ്രേഡ് തിരിച്ചാല്‍ അതിന്റെ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കുകയും മറ്റും ചെയ്താല്‍ ഇതിനുള്ള പരിഹാരം ഒരുവിധം കാണാന്‍ സാധിക്കും'-

ചിത്തരഞ്ജന്‍ എംഎല്‍എ.

കുടുംബശ്രീ, സുഭിക്ഷ പോലെയുള്ള പദ്ധതികള്‍ വിപുലീകരിക്കുക

പലപ്പോഴും സാധാരണക്കാരയ ജനങ്ങള്‍ ഉപയോഗിക്കുന്നത് സുഭിക്ഷ ഹോട്ടലുകള്‍, കുടുംബ ശ്രീ ഹോട്ടലുകള്‍ പോലുള്ളവയേയാണ്. കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഭക്ഷണം ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണക്കാരന് ഉപകാരപ്പെടും വിധത്തില്‍ നഗരങ്ങളിലും ഇത്തരത്തില്‍ കൂടുതല്‍ ഹോട്ടലുകള്‍ സര്‍ക്കാര്‍ വ്യാപിപ്പിക്കുക.

ആലപ്പുഴയിലെ സുഭിക്ഷ കാന്റീൻ | ഫോട്ടോ: മാതൃഭൂമി

സാധാരണക്കാര്‍ക്ക് ഇത് കൂടുതല്‍ ഉപകാരപ്രദമാകും. പലപ്പോഴും ദീര്‍ഘദൂര യാത്രക്കാര്‍ക്കും മറ്റും നഗരങ്ങളില്‍ ഉള്ള ഇത്തരത്തില്‍ ഹോട്ടലുകള്‍ ഉണ്ടാകുന്നത് ഏറെ ഗുണകരമാകും. ഇതിലൂടെ സര്‍ക്കാരിനും വരുമാനം ഉണ്ടാക്കാന്‍ സാധിക്കും.

'നാല്‍പത് രൂപയുണ്ടെങ്കില്‍ മീന്‍ വറുത്തതടുക്കമുള്ള ഊണ്‍ സുഭിക്ഷ ഹോട്ടലുകളില്‍ ലഭിക്കും. നിലവില്‍ ആലപ്പുഴ നഗരത്തില്‍ അഞ്ച് സ്ഥലത്താണ് സുഭിക്ഷ ഹോട്ടലുകളുള്ളത്. ഇവിടങ്ങളില്‍ നിന്ന് നാലായിരത്തോളം ഊണാണ് ഒരു ദിവസം വിറ്റു പോകുന്നത്. ഇതില്‍ മൂവായിരത്തോളം ഊണും കൊണ്ടു പോകുന്നത് സാധാരണക്കാരായ തൊഴിലാളികളാണ്. ചുരുങ്ങിയ വിലയില്‍ സമൃദ്ധമായി ഊണ്‍ കഴിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത'-

ചിത്തരഞ്ജന്‍ എംഎല്‍എ.

എന്നാല്‍ ഇത്തരം ഹോട്ടലുകള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡികള്‍ ഹോട്ടല്‍ മേഖലകള്‍ക്ക് നല്‍കി കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ അത് നന്നാകുമായിരുന്നു എന്നാണ് എച്ച്ആര്‍എ പ്രതിനിധി പറയുന്നത്.

'സര്‍ക്കാര്‍ കൊണ്ടു വന്ന 20 രൂപയുടെ ഊണിന് എത്ര രൂപയാണ് ചെലവഴിക്കുന്നത്. എത്ര പൈസയാണ് അതിന് സബ്‌സിഡി നല്‍കേണ്ടി വരുന്നത്. അത്രയൊന്നും റിസ്‌ക് എടുക്കേണ്ടതില്ല. അത് ഹോട്ടലുകള്‍ക്ക് നല്‍കി ഇന്ന കാര്യങ്ങള്‍ ചെയ്തു തരണമെന്ന് പറയുകയും ഇത്ര ആനുകൂല്യം നല്‍കാമെന്നും വില വര്‍ധിപ്പിക്കുന്ന സമയത്ത് നിങ്ങള്‍ വിട്ടു വീഴ്ച ചെയ്യാന്‍ തയ്യാറാകണമെന്നും പറയുന്നതായിരുന്നില്ലേ അതിന്റെ ശരി'

രാജ്യത്ത് എല്ലാ മേഖലയിലും പ്രതിസന്ധിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വിലക്കയറ്റം സര്‍വ മേഖലകളെയും പിടിച്ചുലയ്ക്കുകയാണ്. എന്നാല്‍ അതിനനുസരിച്ചുള്ള വരുമാനം സാധാരണക്കാരന് ഇല്ല എന്നതാണ് വസ്തുത.

ഒന്നിനോടൊന്ന് ചേര്‍ന്ന് നിന്നാലെ മുന്നോട്ടുപോകാന്‍ സാധിക്കൂ എന്ന അവസ്ഥയാണ് ഇന്ന് ഏത് മേഖലയിലാണെങ്കിലും. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ഈ സാഹചര്യത്തില്‍ പട്ടിണി കൂടി മനുഷ്യനെ വലക്കാതിരിക്കാന്‍ വേണ്ടി നമുക്ക് ശ്രദ്ധിക്കാം. ഹോട്ടല്‍ മേഖലയ്ക്കും സാധാരണക്കാര്‍ക്കും ഒരു പോലെ സഹാകരമാകുന്ന പദ്ധതികളാവണം സര്‍ക്കാര്‍ മുന്നോട്ട് വെക്കേണ്ടത്. ഭക്ഷ്യ വകുപ്പും ഹോട്ടലുടമകളും ചേര്‍ന്ന് നിന്ന് ആവശ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് തന്നെ എടുക്കേണ്ടിയിരിക്കുന്നു.

(അവസാനിച്ചു)

Content Highlights: hotel, price hike, chicken biriyani, beef fry, menu card mathruhbumi series

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented