ര്‍ക്കും ഇഷ്ടമാകുന്നൊരു മധുരപലഹാരമാണ് പഴം നുറുക്ക്. കുട്ടികള്‍ക്ക് നാലുമണി പലഹാരമായി എളുപ്പത്തിലുണ്ടാക്കാവുന്ന ഒരു വിഭവം കൂടിയാണിത്. ഓണനാളുകളിലാണ് പഴയകാലത്ത് പ്രധാനമായും പഴം നുറുക്കുണ്ടാക്കിക്കൊണ്ടിരുന്നത്. തിരുവോണനാളില്‍ പ്രഭാതഭക്ഷണമായി പഴം നുറുക്കുണ്ടാക്കുന്ന പതിവുണ്ടായിരുന്നു. പപ്പടം കൂട്ടിയാണ് പഴം നുറുക്ക് കഴിക്കുന്നത്. സദ്യയില്‍ പ്രഥമന് പകരമായോ പഴം നുറുക്ക് വിളമ്പാം. വൈകുന്നേരം ചായയ്‌ക്കൊപ്പം വെറൈറ്റിയായി വിളമ്പാന്‍ പഴം നുറുക്ക് ഉണ്ടാക്കി നോക്കാം.

To advertise here,

ചേരുവകള്‍

ഏത്തപഴം പഴുത്തത്:  1 എണ്ണം 
നെയ്യ്: 50 മില്ലി 
ചിരവിയ തേങ്ങ:  20 ഗ്രാം 
ശര്‍ക്കര പാനി:  25 ഗ്രാം 
ഏലയ്ക്കാപ്പൊടി:  2 ഗ്രാം 
റവ:  20 ഗ്രാം 
ബദാം ചെറുതായി അരിഞ്ഞത് : 10 ഗ്രാം 

പാകം ചെയ്യേണ്ടരീതി 

1) നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് നെയ്യില്‍ വരട്ടി എടുത്ത് മാറ്റി വക്കുക. 
2) ഒരു ഫ്രയിങ്പാനില്‍ നെയ്യ് ചൂടാക്കി റവ വറുത്ത് ചിരവിയ തേങ്ങ ഇട്ട് ഇളക്കി, ശേഷം വരട്ടിയ പഴവും ശര്‍ക്കരയും ഇട്ട് നന്നായി മിക്‌സ് ചെയ്യുക. 
3) ഡ്രൈ ആയി വരുമ്പോള്‍ ഏലയ്ക്കാപ്പൊടി ഇട്ട് മിക്‌സ് ചെയ്ത് തീ ഓഫ് ചെയ്യുക. 
4) അരിഞ്ഞ ബദാം ചേര്‍ത്ത് അലങ്കരിക്കുക.