ഹോട്ടലുകളില്‍ നിന്നും കഴിച്ച ചിക്കന്‍ ചാപ്സിന്റെ രുചി ഇപ്പോഴും നാവിലില്ലേ ? ഇനിയിത് എളുപ്പത്തില്‍ വീട്ടിലുണ്ടാക്കി നോക്കാം. ചിക്കന്‍ ചാപ്സ് പൊറോട്ടയുടെ കൂടെ കഴിച്ചായിരിക്കും നമ്മളില്‍ കൂടുതല്‍ പേര്‍ക്കും ശീലം. ചപ്പാത്തി,നാന്,ബട്ടൂര എന്നിവയോടൊപ്പവും സൂപ്പര്‍ കോമ്പിനേഷനാണിത്.
ചേരുവകള്‍
ചിക്കന്‍: 300 ഗ്രാം
വെളിച്ചെണ്ണ: 100 മില്ലി
ഇഞ്ചി: 15 ഗ്രാം
വെളുത്തുള്ളി: 15 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 8 ഗ്രാം
ചെറു ഉള്ളി: 80 ഗ്രാം
പച്ചമുളക്: 10 ഴൃമാ
കറിവേപ്പില: 2 ഗ്രാം
ഉപ്പ്: ആവശ്യത്തിന്
മഞ്ഞള്‍പൊടി: 5 ഗ്രാം
മല്ലിപൊടി: 10 ഗ്രാം
പെരുംജീരകം പൊടി: 10 ഗ്രാം
ഗരംമസാല: 5 ഗ്രാം
മല്ലിഇല: 5 ഗ്രാം
തേങ്ങപാല്‍: 150 മില്ലി
Also Read
തയ്യാറാക്കുന്ന രീതി
1) ചെറിയ പീസ് ചിക്കന്‍, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മഞ്ഞള്‍പൊടി എന്നിവ ഉപോയോഗിച്ച് മാരിനെറ്റ് ചെയ്ത് തവയില്‍ ഹാഫ് ഗ്രില്‍ ചെയ്ത് എടുക്കുക.
2) ഫ്രയിങ് പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ചതച്ച ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി ,പച്ചമുളക് എന്നിവയിട്ട് വരട്ടിയശേഷം എല്ലാ മസാല പൊടികളുമിട്ട് മിക്സ് ചെയ്ത് ഗ്രില്‍ ചെയ്ത ചിക്കന്‍ ഇട്ട്, തേങ്ങപാല്‍ ഒഴിച്ച് വറ്റിച്ച് ചെറുതായി അരിഞ്ഞ മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക.
3) കട്ടിയുള്ള തേങ്ങാപ്പാലും, മല്ലിയിലയും, ലെമണ്‍ വെഡ്ജും ഉപയോഗിച്ച് ഗാര്‍ണിഷ് ചെയ്യാം.
Content Highlights: chicken chaps recipe, chicken recipe,chef arun,food,recipes
Published: 23 Jul 2023, 02:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented