
ചിക്കന്‍ വിഭവങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ കുറവാണ്. ചിക്കനുണ്ടെങ്കില്‍ മറ്റൊന്നും വേണ്ടെന്നും കരുതുന്നവരുമുണ്ട്. വീട്ടിലേയ്ക്ക് അതിഥികള്‍ വന്നാലും കുടുംബം ഒരുമിച്ചുള്ള സന്തോഷനിമിഷങ്ങളിലും തീന്മേശയിലേയ്ക്ക് ചിക്കന്‍ വിഭവങ്ങളെത്തുന്നത് പതിവാണ്. എളുപ്പത്തിലുണ്ടാക്കാവുന്ന കോഴി കുളമ്പ് (ചിക്കന്‍ കറി) അതിഥികള്‍ക്ക് നല്കാവുന്ന സൂപ്പര്‍ കറിയാണ്. ചോറിനൊപ്പവും ചപ്പാത്തി,പൊറോട്ട,അപ്പം മുതലായവയുടെ കൂടെയും ഇത് വിളമ്പാം.
ചേരുവകള്‍
Also Read
ചിക്കന്‍: 500ഗ്രാം
വെളിച്ചെണ്ണ: 100 മില്ലി
പെരുംജീരകം: 10 ഗ്രാം
കറുവപട്ട: 1 എണ്ണം
ഏലക്ക: 5 എണ്ണം
ബേയ് ലീഫ്: 2 എണ്ണം
ജീരകം: 10 ഗ്രാം
കറിവേപ്പില: 4 ഗ്രാം
സവാള: 100 ഗ്രാം
തക്കാളി: 80ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 15 ഗ്രാം
മുളകുപൊടി: 10ഗ്രാം
മല്ലി പൊടി: 10ഗ്രാം
മഞ്ഞള്‍ പൊടി: 5ഗ്രാം
ഉപ്പ് പാകത്തിന്
മല്ലിയില: 5 ഗ്രാം
തേങ്ങ ചിരവിയത് - 1 മുറി
പൊട്ടു കടല: 10 ഗ്രാം
തയ്യാറാക്കുന്ന രീതി
1) ചിരകിയ തേങ്ങ പൊട്ടു കടല ഇട്ട് നന്നായി അരച്ചെടുക്കുക.
2) പ്രഷര്‍ കുക്കറില്‍ വെളിച്ചെണ്ണ ഒഴിച്ച് സ്പൈസസ്സും കറിവേപ്പിലയും സവാളയും ഇട്ട് നന്നായി ഇളക്കുക.
3) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചെറുതായി അരിഞ്ഞ തക്കാളിയും ഇട്ട് ചെറു തീയില്‍ വേവിക്കുക.
4) ഉപ്പും, എല്ലാ മസാലപ്പൊടികളും ഇട്ട് നന്നായി ഇളക്കി ചിക്കനിട്ട് നന്നായി ഇളക്കുക.
5) അല്പം വെള്ളം ഒഴിച്ച് ശേഷം ചെറു തീയില്‍ രണ്ടു വിസില്‍ കളഞ്ഞ് കുക്കര്‍ ഓഫ് ചെയ്യുക.
6) ചൂടാറിയത്തിന് ശേഷം കുക്കറിന്റെ കവര്‍ തുറന്ന് തേങ്ങ അരച്ചത് ചേര്‍ത്തശേഷം ചെറുതായി ചൂടാക്കി മല്ലിയില ചെറുതായി അരിഞ്ഞതിട്ട് ഇളക്കി എടുക്കുക.
Content Highlights: chicken kulambu recipe,chicken recipe,chicken,food,easy chichen curry, tamilnadu style chicken curry
Published: 29 Jul 2023, 07:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented