നോണ്‍ വെജ് ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ടതാണ് ബീഫ് വിഭവങ്ങള്‍. ബീഫ് വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വളരെയെളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒരു ഐറ്റമാണ് ഇറച്ചി മുളക് പെരളന്‍. ചപ്പാത്തിയ്ക്കും അപ്പത്തിനൊപ്പം കിടിലന്‍ കോമ്പിനേഷന്‍ ആണിത്. ഭക്ഷണമേശയില്‍ ചോറിനൊപ്പവും വിളമ്പാം.
ചേരുവകള്‍
ബീഫ്: 500 ഗ്രാം
സവാള അരിഞ്ഞത് : 150 ഗ്രാം
വെളിച്ചെണ്ണ: ആവശ്യത്തിന്
ഉപ്പ്: പാകത്തിന്
തക്കാളി അരിഞ്ഞത്: 75 ഗ്രാം
കറിവേപ്പില: 2 തണ്ട്
ഉണക്ക മുളക് : 5 എണ്ണം
ചുവന്നുള്ളി : 10 എണ്ണം
തേങ്ങാപ്പാല്‍ : 50 മില്ലി (മൂന്നാം പാല്)
മഞ്ഞള്‍ പൊടി: 1/4 ടീ സ്പൂണ്‍
ഗരം മസാല : 1/2 ടീ സ്പൂണ്‍
മല്ലിപ്പൊടി: 1 ടീ സ്പൂണ്‍
കുരുമുളക് പൊടി: 1/2 ടീ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് : 15 ഗ്രാം
വെളുത്തുള്ളി അരിഞ്ഞത്: 15 ഗ്രാം
Also Read
പാചകരീതി
1. ബീഫ് ഇടത്തരം കഷ്ണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ ഉപ്പ്, മഞ്ഞള്‍, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക.
2. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, സവാള അരിഞ്ഞത് എന്നിവ ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റുക.
3. തീ കുറച്ച്, എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കുക, തക്കാളി അരിഞ്ഞത് ഇതിലേയ്ക്ക് ചേര്‍ക്കണം. തക്കാളി നന്നായി വേവുന്നത് വരെ ചെറുതീയില്‍ വെക്കുക.
4. വേവിച്ച ബീഫ് കഷണങ്ങളിലേയ്ക്ക് തേങ്ങാപ്പാല്‍ ചേര്‍ക്കുക, ഗ്രേവി കട്ടിയാകുന്നതുവരെ ചെറിയ തീയില്‍ വേവിക്കുക.
5. ചുവന്നുള്ളി, ഉണക്കമുളക് മുളക്, കറിവേപ്പില എന്നിവ ചതച്ചെടുക്കുക.
6. ചതച്ചെടുത്ത മസാലകൂട്ട് ബീഫിലേക്ക് ചേര്‍ക്കുക, ബീഫിലേയ്ക്ക് എല്ലാ മസാലകളും നന്നായി പിടിക്കാന്‍ ഇളക്കിയെടുക്കണം.
Content Highlights: erachi mulak peralan recipe,beef peralan,beef fry,beeef roast,beef,food
Published: 13 Jul 2023, 04:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented