എത്ര സന്തോഷത്തിന്റെ പേരിലായാലും മദ്യം കഴിച്ചത് കൊണ്ട് പണം നേടിയവരാരും തന്നെ കാണില്ല. കൈയ്യിലുള്ള പണം ബാര്‍ ഉടമയ്ക്ക് കിട്ടുമെന്നതല്ലാതെ മദ്യം ആര്‍ക്കും തന്നെ ഇങ്ങോട്ട് സാമ്പത്തികലാഭം ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. എന്നാല്‍ മദ്യം കഴിച്ചും ഇനി പണമുണ്ടാക്കാന്‍ ഒരു അവസരം ഒരുങ്ങിയിരിക്കുകയാണ്. മദ്യപാനികള്‍ക്ക് പണം ഉണ്ടാക്കാനുള്ള അവസരമാണ് ദി പിനാക്കിള്‍ ഗൈഡ് എന്ന കമ്പനി ഓഫര്‍ ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ബാറുകളെ റാങ്ക് ചെയ്യാന്‍ 1, 2, 3- പിന്‍ റേറ്റിംഗ് സിസ്റ്റമാണ് കമ്പനി  ഉപയോഗിക്കുന്നത്. അതിമായി ലോകമെമ്പാടുമുള്ള ബാറുകള്‍ റിവ്യൂ ചെയ്യുന്ന ജോലിയ്ക്കാണ് കമ്പനി ആളുകളെ ക്ഷണക്കുന്നത്.

To advertise here,

അന്താരാഷ്ട്രതലത്തില്‍ എല്ലാത്തരത്തിലും ശൈലികളിലുമുള്ള കോക്ടെയ്ല്‍ ബാറുകളിലെ കോക്ട്‌ടെയിലിന്റെ മേന്മ കണ്ടെത്തുന്നതിലുള്ള കൃത്യമായ സംവിധാനമുണ്ടാക്കുകയാണ് പിനാക്കിള്‍ ഗൈഡിന്റെ  ഉദ്ദേശ്യം. ഈ ജോലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബാറില്‍ പോയി കോക്ടെയില്‍ വാങ്ങാനുള്ള പണം പിനാക്കിള്‍ ഗൈഡ് നല്‍കും. ഓരോ ബാറിലും രണ്ടു കോക്ക്‌ടെയില്‍ വീതമാണ് കഴിച്ചുനോക്കേണ്ടത്. തുടര്‍ന്ന്, ഓരോരുത്തരും അവരുടെ അനുഭവത്തെ അടിസ്ഥാനമാക്കി അതിനെക്കുറിച്ചുള്ള അഭിപ്രായം കമ്പനിയെ അറിയിക്കണം.

ഈ ജോലി വേണമെന്നുള്ളവര്‍ ആദ്യം ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം. രണ്ടാം റൗണ്ടില്‍ എത്തുന്ന ആളുകളെ കമ്പനിയുടമസ്ഥര്‍ അഭിമുഖം നടത്തും. ശേഷം അവര്‍ക്ക് വെര്‍ച്വലായി പരിശീലനം കൊടുക്കുകയും ചെയ്യും. രണ്ടു വര്‍ഷത്തേത്ത് കരാര്‍ അടിസ്ഥാനത്തിലാണ് ജോലി. പിന്നീട് വീണ്ടും അപേക്ഷിക്കുകയും അധിക പരിശീലനം നേടുകയും ചെയ്താല്‍ മാത്രമേ വീണ്ടും ജോലിയില്‍ പ്രവേശനം ലഭിക്കുകയുള്ളൂ.

ഈ ജോലിയ്ക്ക് അപേക്ഷിക്കാന്‍ വേണ്ടി പ്രത്യേക കഴിവുകള്‍ ഒന്നും തന്നെ ആവശ്യമില്ല എന്നതും ഒരു പ്രത്യേകതയാണ്. പക്ഷെ അടിസ്ഥാനപരമായി വിവിധതരം മദ്യത്തെക്കുറിച്ച് അത്യാവശ്യം കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. കൂടാതെ ടോപ്പ്-ടയര്‍ ബാറുകളും അറിഞ്ഞിരിക്കണം. ബാറുകള്‍ സന്ദര്‍ശിക്കുമ്പോള്‍, ഒരിക്കലും താന്‍ ആരാണെന്ന കാര്യം വെളിപ്പെടുത്താതെ വേണം കോക്ടെയില്‍ പരീക്ഷിക്കുവാന്‍ എന്നതും നിര്‍ബന്ധമാണ്.