മിക്ക വീടുകളിലും പുട്ട് ഒരു പതിവ് പ്രഭാതഭക്ഷണമാണ്. പുട്ട് കഴിച്ചു മടുത്തുവെങ്കില്‍ ഇനി വ്യത്യസ്തമായൊരു പുട്ട് പരീക്ഷിച്ചു നോക്കാം.വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുമെന്ന് മാത്രമല്ല കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണ് ഇത്. വെറും 40 മിനിറ്റ് കൊണ്ട് രുചികരമായ നോണ്‍വെജ് പുട്ട് ഉണ്ടാക്കാം. ചിക്കന്‍ പുട്ട് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
Also Read
കോഴിയിറച്ചി (എല്ല് നീക്കം ചെയ്ത് കഷണങ്ങളാക്കിയത്)-500 ഗ്രാം
ഉള്ളി (അരിഞ്ഞത്)- 2 എണ്ണംതക്കാളി (കഷണങ്ങളാക്കിയത്)- ഒരെണ്ണം
പച്ചമുളക് (അരിഞ്ഞത്)- 2 എണ്ണം
ചിക്കന്‍ മസാല- 1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി- 1 ടീസ്പൂണ്‍
മഞ്ഞള്പ്പൊരടി- 1 ടീസ്പൂണ്‍
മല്ലിപ്പൊടി- 1 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
മല്ലിയില- ആവശ്യത്തിന്
പുട്ടിന്
പുട്ട് പൊടി (അരിമാവോ ഗോതമ്പ് മാവോ ഉപയോഗിക്കാം)
ചിരകിയ തേങ്ങ- ആവശ്യത്തിന്
പാചകരീതി
ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കുക. പാനില്‍ എണ്ണ ചൂടാക്കി ഉള്ളി അതിലിട്ട് മൂപ്പിച്ചെടുക്കണം. പച്ചമുളക്, തക്കാളി എന്നിവ ചേര്‍ത്ത് ശേഷം വഴറ്റുക. ചിക്കന്‍ മസാല, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് 15 മിനുറ്റ് ചെറിയ തീയില്‍ വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. മല്ലിയില ചേര്‍ക്കുക. പുട്ടുകുറ്റിയില്‍ ആദ്യം തേങ്ങ അടുത്തതായി ചിക്കന്‍ കൂട്ട്, മാവ്എന്നിവയിടുക. ഇത് വീണ്ടും ആവര്‍ത്തിക്കുക. 10-15 മിനിറ്റ് ആവിയില്‍ വേവിച്ച് ചൂടോടെ വിളമ്പാം.
Content Highlights: chicken puttu recipe,breakfast,puttu,food
Published: 17 Jan 2024, 08:33 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented