ചൂടുകാലമായി ഇനി ജ്യൂസുകളും ശീതളപാനീയങ്ങളും കുടിക്കുന്നത് പതിവാക്കണം. നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുകയും വേണം. കുടല് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹരിക്കുന്നതിനും സംഭാരം കുടിക്കുന്നത് നല്ലതാണ്. ചൂടിനെ പ്രതിരോധിക്കാന്‍ സ്പെഷ്യല്‍ വെള്ളരിക്ക സംഭാരം ഉണ്ടാക്കിനോക്കാം.
ചേരുവകള്‍
Also Read
കുക്കുമ്പര്‍ / കക്കിരിക്ക, തൊലി കളഞ്ഞ് അരിഞ്ഞത്-1
പച്ചമുളക്-1-2
ഇഞ്ചി-ചെറിയ കഷണം
കറിവേപ്പില -1 തണ്ട്
മല്ലിയില, അരിഞ്ഞത്-1 ടീസ്പൂണ്‍
കട്ടിയുള്ള തൈര് / തൈര്-1 കപ്പ്
വെള്ളം-2 കപ്പ്
ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന രീതി
വെള്ളരിക്ക അരിഞ്ഞത്, പച്ചമുളക്, ഇഞ്ചി, കുറച്ച് കറിവേപ്പില, അരിഞ്ഞ മല്ലിയില, ഉപ്പ് എന്നിവ മിക്സിയിട് ജാറിലിട്ട് ഒന്നടിച്ചെടുക്കുക.
ശേഷം ഇതിലേക്ക് ഐസ് ക്യൂബ്, തൈര്, വെള്ളം എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കണം. ഗ്ലാസുകളിലേയ്ക്ക് ഒഴിച്ച ശേഷം കറിവേപ്പില അരിഞ്ഞത് കൊണ്ട് അലങ്കരിച്ചെടുക്കാം. ശരീരത്തിന് ഉന്മേഷവും തണുപ്പും പകരുന്ന പാനീയമാണിത്.
Content Highlights: Cucumber Sambaram recipe
Published: 09 Mar 2024, 02:24 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented