ഴുത്തമാങ്ങ കൊണ്ട് വ്യത്യസ്തമായൊരു സാലഡ് ഉണ്ടാക്കി നോക്കാം. എളുപ്പത്തില്‍ കളര്‍ഫുള്‍ ആയി മാംഗോ സല്‍സ തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്. 

To advertise here,

ചേരുവകള്‍

പഴുത്ത മാങ്ങ- 3
ചുവന്ന കാപ്‌സിക്കം-1
സവാള- അരകപ്പ്
മല്ലിയില- കാല്‍ കപ്പ്
ചുവന്നമുളക്- 1
നാരങ്ങ- 1
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ മാങ്ങയും കാപ്‌സിക്കവും സവോളയും മല്ലിയിലയും മുളകും ചെറുതായി അരിഞ്ഞുവച്ചത് മിക്‌സ് ചെയ്യുക. ഇതിലേക്ക് ഒരുനാരങ്ങയുടെ നീര് മുഴുവന്‍ പിഴിഞ്ഞൊഴിക്കുക. ആവശ്യത്തിന് ഉപ്പിട്ട് വീണ്ടും ഇളക്കുക. പത്തുമിനിറ്റിനു ശേഷം ഉപയോഗിക്കാം.