കര്ക്കിടകമാസത്തില് തഴുതാമ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്

കർക്കിടകത്തിലെ ആരോഗ്യഭക്ഷണം കഴിക്കേണ്ടേ? ഒന്നു ശ്രദ്ധിച്ചാൽ അതിനുവേണ്ടതൊക്കെ വീട്ടിൽ തന്നെയുണ്ട്. മഴക്കാലമെത്തിയാൽ പറമ്പിലും റോഡരുകിലുമെല്ലാം സമൃദ്ധമായ തഴച്ചുവളരുന്ന ഒരു സസ്യമാണ് തഴുതാമ. പൊട്ടാസ്യം നൈട്രേറ്റിന്റെ മികച്ച സ്രോതസായ തഴുതാമ മൂത്രാശയരോഗങ്ങളെ തടയാനും വൃക്കകളുടെ പ്രവർത്തനം സുഗമമാക്കാനും ഉത്തമമെന്നാണ് അറിയപ്പെടുന്നത്. തഴുതാമ കൊണ്ട് രുചികരമായ തോരൻ എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം. കർക്കിടകമാസത്തിൽ തഴുതാമ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.
ചേരുവകൾ
- തഴുതാമയില അരിഞ്ഞത്- രണ്ടുപിടി
- തേങ്ങാപ്പീര- ഒരു കപ്പ്
- വെളിച്ചെണ്ണ (താളിക്കാൻ)- ആവശ്യത്തിന്
- മുളകുപൊടി- അര ടീസ്പൂൺ
- ജീരകപ്പൊടി- കാൽ ടീസ്പൂൺ
- കടുക്- ഒരു ടീസ്പൂൺ
- വറ്റൽമുളക്- ആവശ്യത്തിന്
- ഉഴുന്നുപരിപ്പ്- കാൽകപ്പ്
- ചുവന്നുള്ളി ചെറുതായി അരിഞ്ഞത്- കാൽകപ്പ്
- വെളുത്തുള്ളി ചതച്ചത്- നാല് അല്ലി
- പച്ചമുളക് കീറി അരിഞ്ഞത്- മൂന്നെണ്ണം
- കറിവേപ്പില- ആവശ്യത്തിന്
- മഞ്ഞൾപ്പൊടി- ഒരു നുള്ള്
- ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
തഴുതാമ അരിഞ്ഞതും തേങ്ങാപ്പീരയും പച്ചമുളകും വെളുത്തുള്ളിയും ജീരകപ്പൊടിയും അൽപ്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് യോജിപ്പിച്ച് വയ്ക്കുക. ചട്ടിയിൽ എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോൾ ചുവന്നുള്ളിയും കറിവേപ്പിലയും വറ്റൽമുളകും അതിലേക്കിടുക. ഇതോടൊപ്പം ഉഴുന്നുപരിപ്പും ചേർത്ത് ചുവന്നുവരുന്ന പാകത്തിൽ നേരത്തെ തയ്യാറാക്കി വെച്ച തഴുതാമയും കൂടി യോജിപ്പിച്ച് അടച്ചുവെച്ച് വേവിക്കണം. വെന്തുകഴിയുമ്പോൾ ചിക്കിത്തോർത്തി എടുക്കാം.
Content Highlights: Highlights the health benefits of Thazhuthama during the Karkidakam monsoon season., Details the nutritional value of Thazhuthama, specifically for kidney and urinary health., Provides a step-by-step traditional recipe for making Thazhuthama thoran., Emphasizes the use of locally available seasonal ingredients for holistic health.
Published: 26 Jul 2026, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented