രോഗ്യകരമായ പ്രഭാതഭക്ഷണങ്ങളിലൊന്നാണ് ചെറുപയര്‍ കൊണ്ട് എളുപ്പത്തിലുണ്ടാക്കാവുന്ന ദോശ. കുട്ടികള്‍ക്ക് ഇത് നല്‍കുന്നത് വളരെ നല്ലമാണ്. നേരിയ പച്ചനിറമുള്ള ദോശ കുട്ടികള്‍ക്ക് ടിഫിന്‍ കൊടുത്തുവിടാനും നല്ലതാണ്. അരിയും ഉഴുന്നുമില്ലാതെ എളുപ്പത്തിലുണ്ടാമെന്നതാണ് ഇതിന്റെ പ്രത്യേകത.

To advertise here,

ചേരുവകള്‍

  • 1. ചെറുപയര്‍- 1കപ്പ് 
  • 2. തേങ്ങാപ്പാല്‍-1 കപ്പ് 
  • 3. പച്ചമുളക്  - 2 എണ്ണം 
  • 4. കറിവേപ്പില -   ആവശ്യത്തിന്
  • 5. ജീരകം - ഒരു നുള്ള്
  • 6. ഉപ്പ്- ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ചെറുപയര്‍ നന്നായി കുതിര്‍ത്തെടുക്കുക. തലേന്ന് കുതിര്‍ത്ത് വെക്കുന്നതും നല്ലതാണ്. ശേഷം കുതിര്‍ത്ത ചെറുപയറിനൊപ്പം തേങ്ങാപ്പാല്‍,പച്ചമുളക്,കറിവേപ്പില , ഉപ്പ് എന്നിവ ചേര്‍ത്ത് മിക്‌സിയുടെ ജാറില്‍ നേര്‍മ്മയായി അരച്ചെടുക്കണം. ഇതിലേയ്ക്ക് ജീരകം ചേര്‍ത്ത് കൊടുക്കാം. അരച്ച മാവ് കുറച്ച് സമയം വെച്ചതിന് ശേഷം ദോശക്കല്ലില്‍  എണ്ണ പുരട്ടി ചുട്ടെടുക്കാം. ചട്ണിയോടൊപ്പവും ചേര്‍ത്ത് വിളമ്പാം.