വീട്ടിലെത്തുന്ന അതിഥികള്‍ക്ക് നല്കാന് ചോക്ലേറ്റ് വിഭവങ്ങള്‍ വീട്ടില്‍ തന്നെ തയ്യാറാക്കിനോക്കിയാലോ? മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെയിഷ്ടമാകുന്ന കോക്കനട്ട് ചോക്ലേറ്റ് പരീക്ഷിക്കാം.
ചേരുവകള്‍
- ഡെസിക്കേറ്റഡ് കോക്കനട്ട്- രണ്ട് കപ്പ്
- തേന്‍- നാല് ടേബിള്‍സ്പൂണ്‍
- വെളിച്ചെണ്ണ- അഞ്ച് ടേബിള്‍സ്പൂണ്‍
- വാനില- ഒരു ടീസ്പൂണ്‍
- ഡാര്‍ക്ക് ചോക്ലേറ്റ്- 130 ഗ്രാം
തയ്യാറാക്കുന്ന വിധം
ഡെസിക്കേറ്റഡ് കോക്കനട്ട് ഒരു ബ്ലെന്‍ഡറിലിട്ട് ഒന്നടിക്കുക. അതൊരു ബൗളിലേക്ക് മാറ്റി, തേനും വെളിച്ചെണ്ണയും വാനിലയും ചേര്‍ക്കുക. എന്നിട്ട് നന്നായി യോജിപ്പിക്കുക. ഈ കൂട്ടില്‍നിന്ന് ഓരോ ഉരുളകളുരുട്ടി വെക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി, 30 മിനിട്ട് ഫ്രിഡ്ജില്‍ വെക്കണം. ഓവനില്‍ ഡാര്‍ക്ക് ചോക്ലേറ്റ് ഉരുക്കുക. ഓരോ കോക്കനട്ട് ഉരുളകളും ചോക്ലേറ്റില്‍ മുക്കിയെടുത്ത് ലൈന്‍ ചെയ്ത ബേക്കിങ് ഷീറ്റില്‍ നിരത്തുക. അതിനുമുകളില്‍ ചോക്ലേറ്റ് ഉരുക്കിയതൊഴിച്ച് ഫ്രിഡ്ജില്‍ വെക്കാം.
Content Highlights: coconut chocolate recipe
Published: 07 Jul 2024, 09:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented