കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ രോഗപ്രതിരോധശേഷിയേയും ബാധിക്കും. ജലദോഷവും തൊണ്ടവേദനയും വരാത്തവര്‍ ചുരുക്കമാണ്. ഭക്ഷണത്തിലൂടെ രോഗപ്രതിരോധശേഷി കൂട്ടുകയാണ് നല്ലൊരു പരിഹാരം. അത്തരത്തില്‍ തൊണ്ടവേദന അകറ്റാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ അറിഞ്ഞിരിക്കാം
തൊണ്ടവേദനയുള്ളപ്പോള്‍ ഇഞ്ചിച്ചായ കുടിക്കുന്നത് വളരെ നല്ലതാണ്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ തൊണ്ടവേദനയെ അകറ്റാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീരും തേനും ചേര്‍ത്ത് കുടിക്കുന്നതും തൊണ്ടവേദനയെ ശമിപ്പിക്കാന്‍ നല്ലതാണ്. നാരങ്ങയിലെ വിറ്റാമിന്‍ സി രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.
Also Read
മഞ്ഞള്‍ പാലും തൊണ്ടവേദനയ്ക്ക് ആശ്വാസം പകരുന്ന ഒന്നാണ്. രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ബാക്ടീരിയല്‍, ഫംഗല്‍, വൈറല്‍ അണുബാധകളെ പ്രതിരോധിക്കുന്നതിനും തൊണ്ടവേദനയെ അകറ്റാനും പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ഗുണം ചെയ്യും. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് ഗുണം ചെയ്യുന്നത്.
കറ്റാര്‍വാഴ ജ്യൂസ് ആരോഗ്യത്തിന് വളരെയേറെ ഗുണമുള്ള ഒന്നാണ്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവ കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ വളരെയേറെ ഗുണം ചെയ്യും. ആപ്പിള്‍ സൈഡര്‍ വിനഗറും തേനും വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നതും പ്രതിരോധശേഷി കൂട്ടാനും തൊണ്ടവേദനയെ അകറ്റാനും നല്ലതാണ്.
കറുവാപ്പട്ട ചായ കുടിക്കുന്നതും ശീലമാക്കാം. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ കറുവാപ്പട്ട ചായയും രോഗ പ്രതിരോധശേഷി കൂട്ടാന്‍ വളരെ നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: immunity boosting drinks
Published: 04 Mar 2024, 11:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented