ചിക്കന്‍ വിഭവങ്ങള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. ചിക്കന്‍ ഉപയോഗിച്ചുള്ള പലഹാരങ്ങളോട് ഈ ഇഷ്ടം കൂടും. കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ക്കും ഒരുപോലെയിഷ്ടമുള്ള ഒന്നാണ് കട്‌ലറ്റ്. ചിക്കന്‍ ഉപയോഗിച്ചുള്ള എളുപ്പത്തിലുണ്ടാക്കാവുന്ന ഒരു കട്‌ലറ്റ് പരീക്ഷിക്കാം. നാലുമണിക്ക് ഇനി ചായയോടൊപ്പം റെസ്‌റ്റോറന്റ് രുചിയില്‍ വീട്ടില്‍ തന്നെ കട്‌ലറ്റ് ഉണ്ടാക്കാം.

To advertise here,

ചേരുവകള്‍
 

ചിക്കന്‍  -  750 ഗ്രാം
ഉരുളന്‍ക്കിഴങ്ങ്- അര കിലോ
സവാള-2 
പച്ചമുളക് -5
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂണ്‍
കാരറ്റ്- 2
ബീന്‍സ്- 5 എണ്ണം
കുരുമുളക് -2 ടീസ്പൂണ്‍
മഞ്ഞപ്പൊടി- അര ടീസ്പൂണ്‍
മുളക് പൊടി- 2 ടീസ്പൂണ്‍
ഗരം മസാല -അര ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെജിറ്റബിള്‍ ഓയില്‍- 3 ടേബിള്‍ സ്പൂണ്‍
മുട്ടയുടെ വെള്ള-3
ബ്രഡ് ക്രംസ്- 100 ഗ്രാം
മല്ലിയില അവശ്യത്തിന്

പാചകരീതി

ആദ്യം മുറിച്ചുവെച്ചിരിക്കുന്ന ചിക്കനോടൊപ്പം ഉരുളക്കിഴങ്ങ്, കുരുമുളക്‌പൊടി, മഞ്ഞപ്പൊടി എന്നിവ ചേര്‍ത്ത് അര ഗ്ലാസ് വെള്ളത്തില്‍ വേവിക്കുക. ശേഷം തണുത്തതിന് ശേഷം ചിക്കന്റെ എല്ലുകള്‍ നീക്കം ചെയ്‌തെടുക്കണം. ഈ ചിക്കന്‍ മിക്‌സിയില്‍ അടിച്ചെടുക്കാം.

ശേഷം ചുവടുറപ്പുള്ള പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞ് വെച്ചിരിക്കുന്ന ഉള്ളി ,കാരറ്റ് ബീന്‍സ് ഇട്ട് ചേര്‍ത്ത് നന്നായി വഴറ്റുക. അതിനുശേഷം മസാലകള്‍ എല്ലാം ഇട്ട് മൂപ്പിക്കുക .
അടിച്ച് വെച്ചിരിക്കുന്ന ചിക്കനും ഉരുളന്‍ കിഴങ്ങും ചേര്‍ത്ത് നന്നായി ഉടച്ച് അവശ്യത്തിനും ഉപ്പും ചേര്‍ത്ത് നന്നായിയോജിപ്പിച്ച് 5 മിനിറ്റ് വേവിക്കുക.

മറ്റൊരു പാനില്‍ വറുക്കാന്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് കട്‌ലറ്റ് ആകൃതിയില്‍ പരത്തിയശേഷം  ഇത് മുട്ടയുടെ വെള്ളയിലും പിന്നീട്  ബ്രഡ് ക്രംസിലും മുക്കിയതിന് ശേഷം ഇടത്തരം തീയില്‍ കരിയാതെ വറുത്തെടുക്കാം. ചൂടോടെ തക്കാളി സോസിനൊപ്പം വിളമ്പാം.