തലമുടിയുടെ ആരോഗ്യം പലരേയും അലട്ടുന്ന വലിയ പ്രശ്നമാണ്. തലമുടി കൊഴിയുന്നതിന് നിരവധി കാരണങ്ങളുണ്ട്.പലപ്പോഴും വിറ്റാമിനുകളുടെ കുറവും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവുമാണ് തലമുടി കൊഴിച്ചിലിന് പ്രധാന കാരണമാകുന്നത്. തലമുടി വളരാന്‍ ആവശ്യമായ പോഷകങ്ങളും എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്നും അറിഞ്ഞിരിക്കാം.
തലമുടി വളരാന്‍ ബയോട്ടിന്‍ അഥവാ വിറ്റാമിന്‍ ബി7 വളരെ ആവശ്യമാണ്. ബയോട്ടിന്റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തലമുടി കൊഴിച്ചില്‍ ഉള്ളവര്‍ ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗുണം ചെയ്യും. നട്സുകള്‍, വിത്തുകള്‍, മുട്ട, മഷ്റൂം, മധുരക്കിഴങ്ങ്, സാല്‍മണ്‍ ഫിഷ്, പയറുവര്‍ഗങ്ങള്‍, പാല്, പാലുത്പ്പന്നങ്ങള്‍ തുടങ്ങിയവയിലൊക്കെ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
Also Read
ഒമേഗ 3 ഫാറ്റി ആസിഡ് തലമുടിയുടെ വളരാന്‍ ആവശ്യമായ ഒന്നാണ്. ഇതിനാല്‍ ഇതടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും തലമുടി വളരാന്‍ ഗുണം ചെയ്യും. തലയോട്ടിയിലെ രക്തയോട്ടം കൂട്ടാനും മുടി വളരാനും ഇവ സഹായിക്കിക്കുന്നത്.ഫ്ളാക്സ്സീഡ്, ചിയ സീഡ്, വാള്‍നട്സ് തുടങ്ങിയ ഭക്ഷണത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.
തലമുടി കൊഴിച്ചില്‍ തടയാനും തലമുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായിക്കുന്ന ഒന്നാണ് സിങ്ക്. മത്തങ്ങ വിത്തുകള്‍, പയറുവര്‍ഗങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട, ചീര തുടങ്ങിയവയിലൊക്കെ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. തലമുടി കൊഴിയുന്നത് വിറ്റാമിന്‍ ഡി കുറയുന്നതിന്റെയും ഒരു ലക്ഷണമാണ്. ഇത് പരിഹരിക്കാന്‍ വിറ്റാമിന്‍ ഡി അടങ്ങിയ മഷ്റൂം, ഓറഞ്ച് ജ്യൂസ്, മുട്ട, ഫാറ്റി ഫിഷ് തുടങ്ങിയ പതിവായി കഴിക്കുക.
ഇരുമ്പിന്റെ കുറവ് തലമുടി കൊഴിച്ചിലും സൃഷ്ടിക്കും. ഇരുമ്പ് തലമുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. ഇതിനായി ചീര, പയറു വര്‍ഗങ്ങള്‍, മാംസം, നട്സ്, സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
(ശദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: supplements for voluminous hair and combating hair fall
Published: 05 Mar 2024, 02:28 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented