കോഴിക്കോട്: വിയര്‍ത്തൊലിക്കുന്ന ചൂടില്‍ ഒരു ഗ്ലാസ് സര്‍ബത്ത് കിട്ടിയാല്‍ അത് 'മനിതര്‍ കാതലിലും മേലെ'...യാത്രയ്ക്കിടെ വഴിയോരക്കടയിലെ ജ്യൂസിനോട് 'പ്രേമലു'... കത്തുന്ന ചൂടില്‍ അല്പം ആശ്വാസത്തിന് പലവഴികള്‍ തേടുകയാണ് പൊതുജനം. റോഡരികിലും ബീച്ചിലുമെല്ലാം ഉന്തുവണ്ടിയില്‍ 'തണുത്തത്' കൊണ്ടുനടന്ന് വില്‍ക്കുന്നവരുടെ എണ്ണം കൂടി. ചില്ലുകൂട്ടിനുള്ളില്‍ നിറയെ പഴങ്ങള്‍ മുറിച്ചു വെച്ചിരിക്കുന്നു. പൈനാപ്പിള്‍, തണ്ണി മത്തന്‍, പപ്പായ, കക്കിരി അങ്ങനെ നീളുന്നു പട്ടിക. എല്ലാംചേര്‍ന്നുള്ള പ്ലേറ്റിന് 20 രൂപയാണ് വില.
ഷുഗറുണ്ടോ, സാരമില്ല, ഷുഗറുള്ളവര്‍ക്കാണെങ്കില്‍ തണുപ്പിക്കാന്‍ കക്കിരി ജ്യൂസുണ്ട്. വട്ടത്തില്‍ അരിഞ്ഞ്, അടുക്കിവെച്ചിരിക്കുന്ന കക്കിരി കണ്ടാല്‍ ഒരെണ്ണം കഴിക്കാതെ മനസ്സും വെയിലും അനുവദിക്കില്ല. 95 ശതമാനവും വെള്ളം അടങ്ങിയിരിക്കുന്ന കക്കിരിയില്‍ കലോറി തീരെ കുറവാണ്. കരിക്കിന്‍വെള്ളത്തിനും ആവശ്യക്കാരേറെ. കാമ്പുള്ളതിന് 60 രൂപയും ഇല്ലാത്തതിന് 50 രൂപയുമാണ്
Also Read

വേനല്‍ച്ചൂട് വര്‍ധിച്ചതോടെ വഴിയോരക്കടയില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍
വത്തക്ക ജ്യൂസില്ലാത്ത വേല്‍ക്കാലം ചിന്തിക്കാനാവില്ല. ടൗണ്‍ഹാള്‍, എല്‍.ഐ.സി. ബസ്സ്‌റ്റോപ്പിന് സമീപത്തുമൊക്കെയാണ് വത്തക്ക ജ്യൂസ് വില്‍ക്കുന്നത്. ഒരു ഗ്ലാസിന് 20 രൂപയാണ്.
വേനല്‍ച്ചൂടില്‍ ജ്യൂസ് എ.ബി.സി. കോമ്പോ
നറുനീണ്ടി/നന്നാറി സര്‍ബത്ത് തന്നെ ഡിമാന്‍ഡില്‍ മുന്നില്‍. സോഡാ സര്‍ബത്തിന് 20 രൂപയും മില്‍ക്ക് സര്‍ബത്തിന് 25 രൂ പയുമാണ്. പുതിനയും കാന്താരിയുമൊക്കെ ചേര്‍ത്തുള്ള മസാല സോഡയും കറാച്ചി മുന്തിരി ജ്യൂസും വേനല്‍പ്പോരാട്ടത്തിലുണ്ട്. എ.ബി.സി. ജ്യൂസ് എന്നാല്‍ ആപ്പിള്‍-ബീറ്റ്‌റൂട്ട്-കാരറ്റ് എന്നിവയുടെ കോമ്പിനേഷനാണ്. 70-ഉം 80-ഉം ഒക്കെയാണ് വില.
Content Highlights: Fruit Juices to Keep You Cool in Hot Weather
Published: 05 Mar 2024, 10:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented