നാലുമണി ചായയോടൊപ്പം കഴിയ്ക്കാന്‍ ചിക്കന്‍ കൊണ്ടൊരു സ്‌നാക്‌സ് പരീക്ഷിച്ചാലോ ? ചിക്കന്‍ കൊണ്ടൊരു വട ഉണ്ടാക്കി നോക്കാം.

To advertise here,


ചേരുവകള്‍

  • ചിക്കന്‍- കാല്‍ കിലോ
  • കടലപ്പരിപ്പ്- 50 ഗ്രാം
  • ചെറുപയര്‍ പരിപ്പ്- 50 ഗ്രാം
  • സവാള- ഒന്ന്
  • ഗരം മസാല- ഒന്നര സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍
  • പെരുംജീരകം- ഒരു സ്പൂണ്‍
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- രണ്ടര സ്പൂണ്‍
  • ഉണക്കമുളക്- അഞ്ചെണ്ണം
  • പച്ചമുളക്- മൂന്നെണ്ണം
  • കറിവേപ്പില, മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കടലപ്പരിപ്പും ചെറുപയര്‍ പരിപ്പും രണ്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. ഉണക്കമുളകും അതിനൊപ്പം കുതിര്‍ത്തു വയ്ക്കുക. ഇവ വെളളം കളഞ്ഞ് മാറ്റി വയ്ക്കണം. ചിക്കന്‍ മഞ്ഞള്‍പ്പൊടി ഇട്ട് മിക്സിയില്‍ അരച്ചെടുക്കുക. ഇതിനൊപ്പം കുതിര്‍ത്ത പരിപ്പുകളും ഇട്ട് അരയ്ക്കാം.

ഈ പേസ്റ്റിലേക്ക് ഉണക്കമുളക്, ബാക്കി പൊടികള്‍, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളകും സവാളയും അരിഞ്ഞത് എന്നവ ചേര്‍ക്കാം. പാകത്തിന് ഉപ്പും ചേര്‍ത്ത് പരിപ്പു വടയുടെ ആകൃതിയില്‍ എണ്ണയില്‍ പൊരിച്ചെടുക്കുക.