മീന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെയിഷ്ടപ്പെടുന്ന ഒന്നായിരിക്കും മീന്‍ വരട്ടിയത്. ദശകട്ടിയുള്ള മീനാണ് ഇതിന് ആവശ്യം. നന്നായി വരട്ടിയെടുത്ത ഈ വിഭവം ചപ്പാത്തിക്കും ചോറിനൊപ്പവുമെല്ലാം കഴിക്കാന്‍ ഉഗ്രന്‍ കോമ്പിനേഷനാണ്.
ചേരുവകള്‍
- മീന്‍ (ദശകട്ടിയുള്ളത്) - അര കിലോ
- സവാള- 2 എണ്ണം
- ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍സ്പൂണ്‍
- പച്ചമുളക്- 2എണ്ണം
- തക്കാളി- ഒന്ന്
- മുളകുപൊടി- ഒരു ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍പൊടി- അര ടേബിള്‍സ്പൂണ്‍
- കുരുമുളക് പൊടി- അര ടേബിള്‍സ്പൂണ്‍
- മല്ലിപ്പൊടി- ഒരു ടേബിള്‍സ്പൂണ്‍
- പെരുംജീരകപൊടി- ഒരു നുള്ള്
- കറിവേപ്പില- 2 തണ്ട്
- എണ്ണ- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മീന്‍ ചെറിയ കഷണങ്ങളായി മുറിച്ച് അല്‍പം മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അര മണിക്കൂര്‍ മാറ്റി വെയ്ക്കുക. ശേഷം മീന്‍ വറുത്തെടുക്കാം. പാനില്‍ എണ്ണ ചൂടാക്കി സാവാള വഴറ്റുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ ഇതിലേക്ക് ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ക്കാം.
നന്നായി വഴറ്റിയ ശേഷം തക്കാളിയും ചേര്‍ക്കുക. ഇതിലേക്ക് ബാക്കി മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ക്കാവുന്നതാണ്. മസാലയുടെ പച്ചമണം മാറി കഴിഞ്ഞാല്‍ വറുത്തു വെച്ചിരിക്കുന്ന മീന്‍ ഇടാം. മീന്‍ മസാലയില്‍ ഒന്നു മിക്‌സ് ചെയ്തശേഷം അല്‍പം പെരുംജീരകപ്പൊടിയും ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം ഇറക്കി വെക്കാവുന്നതാണ്.
Content Highlights: fish varatiyath recipe
Published: 16 Aug 2024, 09:55 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented