ക്കാളി കൊണ്ട് പല വിഭവങ്ങളും നമ്മള്‍ പരീക്ഷിക്കാറുണ്ട് . എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു സൂപ്പ് കൂടി പരീക്ഷിച്ചു നോക്കാം. വളരെ എളുപ്പത്തില്‍ തക്കാളി സൂപ്പ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

To advertise here,

ചേരുവകള്‍

  • തക്കാളി-  200 ഗ്രാം
  • കാരറ്റ്-    100 ഗ്രാം
  • ചുവന്നുള്ളി-  4 എണ്ണം
  • വെള്ളം-  8 ഗ്ലാസ്
  • വെളിച്ചെണ്ണ-  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

തക്കാളിയും കാരറ്റും അരിഞ്ഞ് മിക്സിയില്‍ അടിച്ചെടുത്ത് വെള്ളത്തില്‍ തിളപ്പിക്കുക. ചുവന്നുള്ളി ചെറുതായി അരിഞ്ഞ് അല്‍പം വെളിച്ചെണ്ണയില്‍ വറുത്ത് സൂപ്പിലിടണം. ചെറുചൂടോടു കൂടി കഴിക്കാവുന്നതാണ്.