വീട്ടില്‍ അതിഥികളെത്തിയോ എളുപ്പത്തില്‍ ഒരു വെജ് പുലാവ് തയ്യാറാക്കി നോക്കാം. കറികളുണ്ടാക്കാന്‍ സമയമില്ലെങ്കിലും എളുപ്പത്തില്‍ വെജ് പുലാവ് തയ്യാറാക്കാം.
ചേരുവകള്‍
Also Read
- ബസ്മതി റൈസ്- അര കപ്പ്
- സവോള- 1 നന്നായി അരിഞ്ഞത്
- തക്കാളി- ചെറുത് നന്നായി അരിഞ്ഞത്
- പച്ചമുളക്- രണ്ട്
- ഗ്രീന്‍ പീസ്- കാല് കപ്പ്
- ബീന്‍സ് നന്നായി അരിഞ്ഞത്- 3 ടേബിള്‍ സ്പൂണ്‍
- കാരറ്റ് അരിഞ്ഞത്- കാല് കപ്പ്
- ബേ ലീഫ്- 1 ചെറിയ പീസ്
- കറുവാപ്പട്ട- 1 ഇഞ്ച്
- ഗ്രാമ്പൂ-2
- ഗരംമസാല- കാല് ടീസ്പൂണ്‍
- മഞ്ഞള്‍പൊടി- കാല് ടീസ്പൂണ്‍
- മുളകുപൊടി- 1 ടീസ്പൂണ്‍
- മല്ലിയില - രണ്ട് ടേബിള്‍ സ്പൂണ്‍
- വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
- നെയ്യ്- 1 ടീസ്പൂണ്‍
- വെള്ളം- 1 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി നന്നായി കഴുകി പതിനഞ്ച് മിനിറ്റ് കുതിര്‍ക്കാന്‍ വെക്കുക. ശേഷം ഒരു പ്രഷര്‍ കുക്കറില്‍ പാനില്‍ എണ്ണയും നെയ്യും ചൂടാക്കി ബേ ലീഫും കറുവാപ്പട്ടയും ഗ്രാമ്പുവും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് സവോള ചേര്‍ത്ത് ഇളംബ്രൗണ്‍ നിറമാവും വരെ വഴറ്റുക.
ഇനി പച്ചമുളക് ചേര്‍ത്ത് തക്കാളിയും ഗ്രീന്‍ പീസും ബീന്‍സും കാരറ്റും ചേര്‍ക്കുക.ഇത് നന്നായി വഴറ്റുക. ഇനി കുതിര്‍ത്തുവച്ച അരിയും ഗരംമസാലയും മഞ്ഞള്‍പൊടിയും മുളുകുപൊടിയും ഉപ്പും ചേര്‍ക്കുക. രണ്ടുമിനിറ്റ് ഇളക്കിയതിനുശേഷം ഒരു കപ്പ് വെള്ളമൊഴിക്കുക.
കുക്കര്‍ മൂടിവച്ച് രണ്ടു വിസിലാകും വരെ വേവിക്കുക. ഒരു വിസില്‍ വന്നു കഴിയുമ്പോള്‍ തന്നെ തീ കുറച്ചു വെക്കണം. ആവി പോയതിനുശേഷം മൂടി പതിയെ തുറന്ന് വെജ് പുലാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പാം.
Content Highlights: veg pulao recipe
Published: 17 Aug 2024, 10:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented