ചോറിനൊപ്പം കൂട്ടാന്‍ ഉരുളക്കിഴങ്ങ് കൊണ്ട് രുചികരമായി വിഭവമുണ്ടാക്കാം. കുടമ്പുളിയിട്ട് തയ്യാറാക്കാവുന്ന ഉരുളക്കിഴങ്ങ് കറിയാണിത്.
ചേരുവകള്‍
- ഉരുളക്കിഴങ്ങ് നീളത്തില്‍ നുറുക്കിയത് - അര കിലോ
- വെളുത്തുള്ളി അരിഞ്ഞത് - അര ടീസ്പൂണ്‍
- ഇഞ്ചി അരിഞ്ഞത് - അര ടീസ്പൂണ്‍
- കുടംപുളി വെള്ളത്തില്‍ കുതിര്‍ത്തിയത് - 1 വലിയ കഷണം
- സവാള നീളത്തില്‍ അരിഞ്ഞത് 1 വലുത്
- തേങ്ങ ചിരകിയത് - 1 കപ്പ്
- മഞ്ഞള്‍പൊടി - 1 ടീസ്പൂണ്‍
- കടുക് - 1 ടീസ്പൂണ്‍
- തക്കാളി വലുതായി അരിഞ്ഞത് - 2
- കറിവേപ്പില - 2 തണ്ട്
- മുളകുപൊടി - 2 ടീസ്പൂണ്‍
- വെളിച്ചെണ്ണ - 3 ടേബിള്‍ സ്പൂണ്‍
- പച്ചമുളക് നുറുക്കിയത് - 2 ടേബിള്‍ സ്പൂണ്‍
- മല്ലിപ്പൊടി -ഒന്നര ടീസ്പൂണ്‍
- ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
ചിരകിയ തേങ്ങ പിഴിഞ്ഞ് 1 കപ്പ് ഒന്നാം പാലും 2 കപ്പ് രണ്ടാം പാലും മാറ്റിവയ്ക്കുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ വെള്ളമൊഴിച്ച് പേസ്റ്റ് രൂപത്തിലാക്കി വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുകു പൊട്ടിച്ച ശേഷം അരിഞ്ഞുവച്ചിരിക്കുന്ന സവാള, പച്ചമുളക് ഇവ വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ഇവ ചേര്‍ന്നു വഴന്നു കഴിയുമ്പോള്‍ പേസ്റ്റ് രൂപത്തിലാക്കിയ പൊടികള്‍ ചേര്‍ത്ത് എണ്ണ തെളിയുന്നതുവരെ ചെറു തീയിലിട്ട് വഴറ്റുക.
അതിനുശേഷം തക്കാളിയും ചേര്‍ക്കുക. കുഴഞ്ഞ പരുവമായാല്‍ തേങ്ങയുടെ രണ്ടാം പാല് ചേര്‍ക്കുക. തിളച്ചുകഴിഞ്ഞാല്‍ നുറുക്കിയ ഉരുളക്കിഴങ്ങ് ചേര്‍ക്കുക. കുറുകിവരുമ്പോള്‍ കുടംപുളി ചേര്‍ക്കുക. അല്പം കൂടി കഴിഞ്ഞാല്‍ ഒന്നാം പാല് ചേര്‍ക്കാം.ചെറു തീയിലിട്ട് എണ്ണ തെളിയുന്നത് വരെ വേവിച്ച ശേഷം തീ ഓഫ് ചെയ്യാം. ഇതിലേക്ക് കറിവേപ്പിലയും ചേര്‍ത്ത ശേഷം ഉപയോഗിക്കാം.
Content Highlights: Potato curry recipe
Published: 17 Aug 2024, 10:26 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented