പനമരം : പച്ചിലക്കാട് - മീനങ്ങാടി റോഡിലെ വരദൂർ മരമില്ലിന് സമീപം പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.

To advertise here,

മാനന്തവാടിയിൽനിന്ന്‌ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന നിലമ്പൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും പച്ചിലക്കാട് ഭാഗത്തേക്ക് വന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ഉടൻ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും, ഒരാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടേയും മുൻഭാഗം തകർന്നു. പോലീസും, കല്പറ്റയിൽനിന്ന്‌ അഗ്‌നിരക്ഷാ സേനയുമെത്തിയാണ് നാട്ടുകാരുടെ സഹകരണത്തോടെ വാഹനങ്ങൾ റോഡരികിലേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.