മാനന്തവാടി : ജില്ലാസ്കൂൾ ശാസ്ത്രോത്സവം നവംബർ ആറ്, ഏഴ് തീയതികളിൽ മാനന്തവാടി എം.ജി.എം. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ശാസ്ത്രോത്സവ ലോഗോ കളക്ടർ വി. ചെൽസാസിനി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ കളക്ടറിൽനിന്ന്‌ ലോഗോ സ്വീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോഡിനേറ്റർ നിസാർ കമ്പ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ആർ. ജിതിൻ, കമലാ രാമൻ, സുനിൽ കുമാർ, പബ്ലിസിറ്റി കൺവീനർ കെ. അനൂപ്‌കുമാർ, എസ്.എസ്.കെ. പ്രോഗ്രാം ഓഫീസർ പി.എം. ജൗഹർ, എം.ജി.എം. സ്കൂൾ പ്രിൻസിപ്പൽ മാത്യു സഖറിയ, അധ്യാപകർ പി. ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു. ചീരാൽ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലാബ് അസിസ്റ്റൻറ് കൃഷ്ണൻ കുമ്പളേരിയാണ് ലോഗോ രൂപകല്പന ചെയ്തത്.

To advertise here,