സംഭവം ചുരം ഒൻപതാംവളവിൽ
താമരശ്ശേരി : താമരശ്ശേരി ചുരം ഒൻപതാംവളവിൽ നിയന്ത്രണംവിട്ട ചരക്കുലോറി സംരക്ഷണഭിത്തി തകർത്ത് അപകടത്തിൽപ്പെട്ടു. കർണാടകത്തിൽ നിന്നുവന്ന ലോറിയാണ് തിങ്കളാഴ്ച രാവിലെ എട്ടരയോടെ അപകടത്തിൽപ്പെട്ടത്. പിക്കപ്പ് വാനിൽ തട്ടിയ ലോറി സംരക്ഷണഭിത്തി തകർത്ത് മുൻഭാഗത്തെ രണ്ടുചക്രങ്ങളും കൊക്കയിലേക്ക് തൂങ്ങിനിൽക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. അടുത്തിടെ നവീകരണം പൂർത്തിയാക്കിയ ഒൻപതാംവളവിലാണ് അപകടം നടന്നത്. തുടർന്ന് ഇവിടെ ഭാഗിക ഗതാഗത തടസ്സം നേരിട്ടു. ലോറിയിലെ ചരക്ക് മറ്റ് വാഹനത്തിലേക്ക് മാറ്റി രാത്രിയോടെയാണ് വാഹനം ഉയർത്തിമാറ്റിയത്. വലിയ വാഹനങ്ങൾ കടന്നുപോയ സമയങ്ങളിൽ ഗതാഗത കുരുക്കും നേരിട്ടു. എസ്.ഐ.സത്യന്റെ നേതൃത്വത്തിൽ താമരശ്ശേരി ഹൈവേ പോലീസും സന്നദ്ധപ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചു.
Published: 20 Oct 2026, 03:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented