സുൽത്താൻബത്തേരി : സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ കീഴിലുള്ള കുപ്പാടി യൽദോ മോർ ബസേലിയോസ് ബാവ ചാപ്പലിൽ പരിശുദ്ധ ബാവയുടെ ഓർമ്മപ്പെരുന്നാളും തിരുശേഷിപ്പ് സ്ഥാപനവും നടത്തി. ചടങ്ങുകൾക്കും ശുശ്രൂഷകൾക്കും മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിച്ചു. വൈകീട്ട് കൊടിയേറ്റവും മെത്രാപ്പൊലീത്തയ്ക്ക് സ്വീകരണവും സന്ധ്യാപ്രാർഥനയും നടന്നു. തുടർന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം തിരുശേഷിപ്പ് സ്ഥാപനം നടത്തി. ശുശ്രൂഷകളിൽ ഫാ. മാത്യൂസ് പുതുശ്ശേരി, ഫാ. ഗീവർഗീസ് മേലേത്ത്, ഫാ. മാത്യൂസ് കുപ്പമഠം, ഫാ. അബ്രഹാം വല്ലത്തുകാരൻ, ഫാ. ജയിംസ് വന്മേലിൽ, ഫാ. എൽദോ അമ്പഴത്തിനാംകുടി, ഫാ. എൽദോ ചീരകത്തോട്ടത്തിൽ, ഫാ. ജാൻസൺ കുറുമുറ്റത്തിൽ, ഫാ. ലിജോ ആനിക്കാട്ടിൽ എന്നിവർ സഹകകാർമികരായി. വികാരി ഫാ. മത്തായി അതിരംപുഴയിൽ, സഹവികാരി ഫാ. സജി ചൊള്ളാട്ട്, ട്രസ്റ്റി ജോസ് വി. തണ്ണിക്കോട്, സെക്രട്ടറി മേരീസ് മത്തായി, ചാപ്പൽ സെക്രട്ടറി ജോർജ് കാട്ടമ്പിള്ളിൽ, ചാപ്പൽ ട്രസ്റ്റി ബിനോയ് പൂച്ചക്കുഴി, ജനറൽ കൺവീനർ ഷാജു താമരച്ചാലിൽ, ഷിബിൻ തടിക്കുളങ്ങര, എൻ.ടി. ജോൺ തുടങ്ങിയവർ നേതൃത്വംനൽകി.

To advertise here,