തൃക്കുടമണ്ണ തൂക്കുപാലം നിർമാണം എങ്ങുമെത്തിയില്ല
കാരശ്ശേരി : നവരാത്രി ആഘോഷത്തിനും കൊച്ചുകുട്ടികളെയുംകൊണ്ട് വിദ്യാരംഭം കുറിക്കാനും ഭക്തജനങ്ങൾക്ക് തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്ക് ഇരുവഞ്ഞിപ്പുഴ കടക്കാൻ ആശ്രയം താത്‌കാലിക കവുങ്ങിൻ തടിപ്പാലം. മൂന്നുവർഷത്തോളം മുൻപ് തകർന്നുവീണ തൂക്കുപാലം ഇനിയും പുനർനിർമാണം കഴിഞ്ഞിട്ടില്ലാത്തതുതന്നെ കാരണം. തൂക്കുപാലത്തിന് രണ്ടുകോടി രൂപ ബജറ്റിൽ വകയിരുത്തുകയും കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ എം.എൽ.എ. ലിന്റോ ജോസഫ് പ്രവൃത്തി ഉദ്ഘാടനം നടത്തുകയുംചെയ്തതാണ്. പ്രവൃത്തി മുക്കാൽപ്പങ്കും ഇനിയും ബാക്കിയാണ്.
മലബാറിലെ വളരെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നായ തൃക്കുടമണ്ണ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത് മുക്കം ടൗണിനടുത്ത് ഇരുവഞ്ഞിപ്പുഴയുടെ മധ്യത്തിലെ തുരുത്തിലാണ്. ചുറ്റമ്പലം, ശ്രീകോവിൽ തുടങ്ങിയ സാധാരണ ക്ഷേത്രഘടനയിൽ നിന്നും വ്യത്യസ്തമായ സവിശേഷതയുള്ള ഈ ക്ഷേത്രത്തിൽ ഒട്ടേറെ ഭക്തർ ദിവസവും എത്തുന്നതാണ്. മുക്കം ടൗണിൽ വന്നിറങ്ങുന്ന ഭക്തജനങ്ങൾക്ക്
പുഴകടന്നെത്താൻ 400 മീറ്ററോളം ദൂരംമാത്രം വരുന്ന സ്ഥാനത്ത് പാലമില്ലാത്തതിനാൽ നാലു കിലോമീറ്ററോളം വാഹനം വിളിച്ച് യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ശിവരാത്രി ആഘോഷത്തിന് പതിനായിരങ്ങളാണ് പങ്കെടുക്കാറ്. വാവുബലി തർപ്പണത്തിനും ആയിരങ്ങൾ പങ്കെടുക്കുന്ന ക്ഷേത്രമാണിത്.
ശിവരാത്രിക്ക് പുഴയ്ക്ക് കുറുേക താത്‌കാലികമായി ഉണ്ടാക്കിയ പാലത്തിലൂടെയാണ് ഈ വലിയ ഭക്തജനക്കൂട്ടത്തെ അക്കരെക്കടത്തിയത്. വാവുബലി തർപ്പണത്തിന് എത്തിയ ഭക്തജനങ്ങളെ ‘എന്റെ മുക്കം’ സന്നദ്ധസേനയുടെ ബോട്ടിന്റെ സഹായത്തോടെ ആയിരുന്നു എത്തിച്ചത്.
പുഴയുടെ ഒരുവശത്ത് കാരശ്ശേരി പഞ്ചായത്തിൽെപ്പട്ട പാലിയിൽ, തടപ്പറമ്പ്, കുമാരനല്ലൂർ പ്രദേശത്തെ ജനങ്ങൾക്ക് പാലമില്ലാത്തതിനാൽ ദീർഘദൂരം ചുറ്റിക്കറങ്ങി യാത്രചെയ്തുവേണം പുഴയുടെ െതാട്ടക്കെരയുള്ള മുക്കം ടൗണിൽ എത്താനും തിരിേക പോകാനും. വിദ്യാഭ്യാസ സ്ഥാപനം നോക്കിയാൽ കാണുന്നദൂരത്തായിട്ടും കൊച്ചുകുട്ടികളടക്കമുള്ള ഒട്ടേറെ വിദ്യാർഥികൾക്കും ഇതുതന്നെയാണ് ഗതി.
2008-ൽ കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് നിർമിച്ച തൂക്കുപാലം 2018, 2019 വർഷങ്ങളിലെ പ്രളയത്തിൽ തകർന്നുവീണു. വീണ്ടും നിർമിച്ച തൂക്കുപാലമാണ് മൂന്നുവർഷത്തോളം മുൻപ് വെള്ളപ്പൊക്കത്തിൽ തകർന്നുവീണത്. പാലം നിർമാണത്തിനുവേണ്ടി ദീർഘകാലംനിലനിന്ന പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് പുതിയതൂക്കുപാലം അനുവദിച്ചത്.
വീതി കുറഞ്ഞതാണെങ്കിലും കോൺക്രീറ്റ് പാലമാണ് വേണ്ടതെന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും അത് പരിഗണിച്ചതുമില്ല. വെള്ളപ്പൊക്കത്തിൽ തകർച്ച ഒഴിവാക്കാനും ദീർഘകാലം നിലനിൽക്കാനും യാത്രക്കാർക്ക് ചെറിയ വാഹനങ്ങളെങ്കിലും അക്കരെയിക്കരെ കൊണ്ടുപോകാനും ഉപകരിക്കുന്നത് കോൺക്രീറ്റ് പാലമാണെന്ന് ചൂണ്ടിക്കാട്ടിയത്.
ഇരുചക്രവാഹനങ്ങളും കാറും ഒക്കെ ഉപയോഗിക്കുന്നവർക്ക് തൊട്ടക്കരയുള്ള അങ്ങാടിയിലേക്കും തിരിച്ചും കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി പോവുക തന്നെവേണം.
Published: 20 Oct 2026, 03:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented