പനമരം : സെയ്ന്റ് ജൂഡ് ടൗൺ ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെയും പരിശുദ്ധ അമ്മയുടെയും സംയുക്ത തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ബിജു തൊണ്ടിപറമ്പിൽ കർമങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് നടവയൽ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ആർച്ച് പ്രീസ്റ്റ് റവ. ഫാ. വിൻസെന്റ്‌ കളപ്പുരയിൽ വിശുദ്ധ കുർബാന അർപ്പിച്ചു. 25 വരെയാണ് തിരുനാളാഘോഷം. ഈ ദിവസങ്ങളിൽ വൈകീട്ട് 4.30-ന് ജപമാലയും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും. പ്രധാന തിരുനാൾദിവസമായ 24-ന് ശനിയാഴ്ച മാനന്തവാടി രൂപത ചാൻസലർ ഫാ. അനൂപ് കാളിയാനിയിൽ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകും.

To advertise here,

തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണവും മേളക്കാഴ്ചയും ഒരുക്കും. 25-ന്‌ ഞായറാഴ്ച ഡീപോൾ സ്കൂൾ മാനേജർ ഫാ. മാത്യു പെരിയപ്പുറം ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് നേതൃത്വം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും ദിവ്യകാരുണ്യ ആശീർവാദവും നടക്കും. വൈകീട്ട് മൂന്നിന് തിരുനാൾ കൊടിയിറങ്ങും.