കല്പറ്റ : എസ്.െഎ.ആറിന്റെ പേരിൽ രാജ്യത്തെ 13 കോടി ജനങ്ങളുടെ പേര് വോട്ടർപട്ടികയിൽനിന്ന്‌ നീക്കംചെയ്തതിനെതിരേ ആർ.ജെ.ഡി. കല്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ കോലംകത്തച്ചു. ശനിയാഴ്ച ജന്തർമന്തറിൽ സി.ജെ.പി.യുടെയും പ്രതിപക്ഷപാർട്ടികളുടെയും നേതൃത്വത്തിൽ നടക്കുന്ന മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചായിരുന്നു പ്രതിഷേധജ്വാല. ആർ.ജെ.ഡി. ജില്ലാപ്രസിഡന്റ് ഡി. രാജൻ ഉദ്ഘാടനംചെയ്തു. പാർലമെന്റ് തിരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാതിരഞ്ഞെടുപ്പും അട്ടിമറിക്കാൻ എസ്.െഎ.ആറിനെ ബി.ജെ.പി. മറയാക്കിയെന്നും ഗ്യാനേഷ് കുമാറിന്റെ രാജിയിൽ കുറഞ്ഞ് മറ്റൊന്നും ജനാധിപത്യ അട്ടിമറിക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ പ്രസിഡന്റ്‌ സി.കെ. നൗഷാദ് അധ്യക്ഷതവഹിച്ചു. മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ.ടി. റഷീദ്, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ. പ്രകാശൻ, പി.പി. ഷൈജൽ എന്നിവർ സംസാരിച്ചു. ആർ.വൈ.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ.ടി. ഹാഷിം, മുനിസിപ്പൽ സെക്രട്ടറി ടി. ഹാറൂൺ റഷീദ്, വൈസ് പ്രസിഡന്റുമാരായ നാസർ കുരുണിയൻ, കെ.എ. സനൂഷ് കുമാർ അലവി, ഷൈജൽ കൈപ്പ, അഡ്വ. ജിതിൻ രാജ് തുടങ്ങിയവർ നേതൃത്വം നൽകി.

To advertise here,