പുല്പള്ളി : ഓൾ കേരള പെയിന്റേഴ്‌സ് കോൺഗ്രസ് ജില്ലാകമ്മിറ്റി രൂപവത്കരണവും സംസ്ഥാന നിർവാഹകസമിതി യോഗവും പുല്പള്ളിയിൽ സംഘടിപ്പിച്ചു. പെയിന്റിങ് തൊഴിലാളികൾക്ക് പെയിന്റ് കമ്പനികൾ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ശരീരത്തിന് ഹാനികരമായ പലവിധത്തിലുള്ള വിഷവസ്തുക്കൾ ചേർത്ത് ഉത്പാദിപ്പിക്കുന്ന വിവിധ പെയിന്റുകൾ ഉപയോഗിക്കുന്നതുമൂലം തൊഴിലാളികൾ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പെയിന്റ് കമ്പനികൾ തിരിച്ചറിയണം.
പെയിന്റിങ് തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് പ്രത്യേകമായി ക്ഷേമനിധി ഏർപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണം. സംസ്ഥാന പ്രസിഡന്റ് ജോഷി കുരീക്കാട്ടിൽ ഉദ്ഘാടനംചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. ഫൈസൽ അധ്യക്ഷതവഹിച്ചു. പി.സി. ബേബി, റോബിൻ ജേക്കബ്, കെ.കെ. ഷിജു, സജീർ കാഞ്ഞിരപ്പള്ളി, ഷാജി കുര്യാക്കോസ്, ജോൺസൺ പുതുപ്പള്ളി, നാരായണൻ മൂവാറ്റുപുഴ, സിറാജുദ്ദീൻ തൃക്കാക്കര തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: തങ്കച്ചൻ മാനന്തവാടി (പ്രസി.), ഷിനോയി പുല്പള്ളി (വൈസ് പ്രസി.), ബിനോയി സീതാമൗണ്ട് (ജന. സെക്ര.), ബിജു തൊണ്ടർനാട് (ജോ. സെക്ര.).
Published: 09 Sept 2026, 04:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented