സുൽത്താൻബത്തേരി : എട്ടുനോമ്പാചരണത്തിനിടയിൽ ജീവരക്ഷയുടെ സന്ദേശം പകർന്ന് പള്ളിഹാളിൽ രക്തദാനക്യാമ്പ്. ബത്തേരി സെയ്‌ന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിലാണ് എട്ടുനോമ്പാചരണത്തിന്റെ ഏഴാംദിനം ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി ക്യാമ്പ് സംഘടിപ്പിച്ചത്.

To advertise here,

മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് രക്തദാനത്തോടെ ഉദ്ഘാടനംചെയ്തു.

ബത്തേരി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് പള്ളിഹാളിൽ രാവിലെ മുതൽ ഉച്ചവരെ ക്യാമ്പ് സംഘടിപ്പിച്ചത്.

ഒട്ടേറെപ്പേർ രക്തദാനത്തിന് സന്നദ്ധരായെത്തിയിരുന്നു.

എട്ടുനോമ്പ് പെരുന്നാളിന്റെ ഏഴാംദിനത്തിൽ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷമാണ് മെത്രാപ്പോലീത്ത രക്തദാനത്തിനെത്തിയത്. വിശുദ്ധ കുർബാനയ്ക്ക് ഫാ. മാത്യൂസ് പുതുശ്ശേരി, ഫാ. ഗീവർഗീസ് മേലേത്ത്, ഫാ. മാത്യൂസ് കുപ്പമഠം, ഫാ. അബ്രഹാം വല്ലുത്തുകാരൻ, ഫാ. ജോസഫ് പള്ളിപ്പാട്ട് എന്നിവർ സഹകാർമികരായി.

പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ഫാ. മത്തായി അതിരംപുഴയിൽ, സഹവികാരി ഫാ. സജി ചൊള്ളാട്ട്, ട്രസ്റ്റി ജോസ് വി. തണ്ണിക്കോട്, സെക്രട്ടറി മേരീസ് മത്തായി ഓണശ്ശേരി, ജോ. സെക്രട്ടറി എൽദോസ് നിരവത്തുകണ്ടത്തിൽ, ജനറൽ കൺവീനർ ജോണി കാണിയാട്ട്, അബിൻ ജോർജ് കാട്ടാമ്പിള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി. രക്തദാനക്യാമ്പിന് കൺവീനർ സോബി അബ്രഹാം ഓലപ്പുരക്കൽ, ജോയിന്റ് കൺവീനർമാരായ സ്വപ്ന സി. കല്ലപ്പാറ, അനു ബിനോയി പുല്യാട്ടേൽ, അബിൻ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.