കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്

To advertise here,

മാനന്തവാടി : കണ്ണൂർ സർവകലാശാലയ്ക്കു കീഴിലുള്ള കോളേജുകളിലെ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നു. മാനന്തവാടി ഗവ. കോളേജ്, കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസ് ടീച്ചർ എജുക്കേഷൻ സെന്റർ എന്നിവിടങ്ങളിൽ എസ്.എഫ്.ഐ.യും മാനന്തവാടി മേരിമാതാ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പി.കെ. കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് എന്നിവിടങ്ങളിൽ കെ.എസ്.യു.വും യൂണിയൻ പിടിച്ചു. മാനന്തവാടി ഗവ. കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്ന റൂസ കോളേജിൽ എം.എസ്.എഫാണ് വിജയിച്ചത്. കൂളിവയൽ ഇമാം ഗസാലി കോളേജിൽ എസ്.എഫ്.ഐ.യും എം.എസ്.എഫും ഏഴുവീതം സീറ്റിലും കെ.എസ്.യു. ഒരു സീറ്റിലും വിജയിച്ചു.

മാനന്തവാടി ഗവ.കോളേജിൽ 16-ൽ 14 സീറ്റാണ്‌ എസ്.എഫ്.ഐ. നേടിയത്. കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി ടീച്ചർ എജുക്കേഷൻ സെന്ററിൽ മുഴുവൻ സീറ്റിലും എസ്‌.എഫ്‌.ഐ. സ്ഥാനാർഥികൾ വിജയിച്ചു. കൂളിവയൽ ഇമാം ഗസാലി കോളേജിൽ മൂന്ന്‌ ജനറൽ സീറ്റുകളുൾപ്പെടെ ഏഴു സീറ്റ്‌ നേടി. ഗവ.റൂസ കോളേജിൽ രണ്ട്‌ ജനറൽ സീറ്റുകളുൾപ്പെടെ ആറു സീറ്റ്‌ എസ്.എഫ്.ഐ.ക്ക്‌ ലഭിച്ചു.

മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജ്, പി.കെ. കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് എന്നിവിടങ്ങളിൽ മുഴുവൻസീറ്റുകളും കെ.എസ്.യു.വിനു ലഭിച്ചു.

കൂളിവയൽ ഇമാം ഗസ്സാലി കോളേജിൽ ചെയർമാൻ, മാനന്തവാടി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജനറൽ ക്യാപ്റ്റൻ, മൂന്നാംവർഷ റെപ്രസന്ററ്റീവ് ഉൾപ്പെടെയുള്ള സീറ്റുകൾ കെ.എസ്.യു. നേടി.

വിജയിച്ച സ്ഥാനാർഥികളുമായി എസ്.എഫ്.ഐ., കെ.എസ്.യു. പ്രവർത്തകർ മാനന്തവാടി ടൗണിൽ ആഹ്ളാദപ്രകടനം നടത്തി.