മാനന്തവാടി : ‘ഉത്തരവാദിത്വബോധമുള്ള പൗരരായി പുതുതലമുറയെ വാർത്തെടുക്കുന്ന വലിയ പ്രസ്ഥാനമാണ് സ്റ്റുഡന്റ്‌സ് പോലീസ് കെഡേറ്റ് (എസ്.പി.സി.) പദ്ധതിയെന്ന് ഉഷാ വിജയൻ എം.എൽ.എ.

To advertise here,

മാനന്തവാടി ജി.വി.എച്ച്.എസ്.എസിൽ നടന്ന മാനന്തവാടി പോലീസ് സബ് ഡിവിഷനിലെ എട്ട് സ്‌കൂളുകളിൽനിന്നുള്ള കെഡേറ്റുകളുടെ സംയുക്ത പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അവർ. മാനന്തവാടി എ.എസ്.പി. ബി. കാർത്തിക് മുഖ്യാതിഥിയായി.

എസ്.പി.സി. അസി. ഡിസ്ട്രിക്ട്‌ നോഡൽ ഓഫീസർ കെ. മോഹൻദാസ് കെഡേറ്റുകൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എ.എസ്.ഐ. ബഷീറിന്റെ നേതൃത്വത്തിലുള്ള ജില്ലാ പോലീസ് ബാൻഡ്‌ സംഘം പരേഡിന് പൊലിമയേകി. മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്‌സൻ ജേക്കബ് സെബാസ്റ്റ്യൻ, ഡി.ഡി.ഇ. വി.എ. ശശീന്ദ്രവ്യാസ്, ഡിവിഷൻ കൗൺസിലർ ഹംസ, പ്രിൻസിപ്പൽ പി.സി. തോമസ് തുടങ്ങിയവർ പങ്കെടുത്തു.

പരേഡ് കമാൻഡർ മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ അബിൻ ജോജൻ, സെക്കൻഡ് ഇൻ കമാൻഡർ പയ്യമ്പള്ളി എസ്.സി.എച്ച്.എസ്.എസിലെ കെ.ആർ. വൈഗനന്ദ എന്നിവർ പരേഡ് നയിച്ചു. മാനന്തവാടി ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം ജി.എച്ച്.എസ്.എസ്., വാളാട് ജി.എച്ച്.എസ്.എസ്., പയ്യമ്പള്ളി എസ്.സി.എച്ച്.എസ്.എസ്., ദ്വാരക എസ്.എച്ച്.എച്ച്.എസ്.എസ്, കണിയാരം ഫാ. ജി.കെ.എം.എച്ച്.എസ്.എസ്., നല്ലൂർനാട് എ.എം.എം.ആർ.എച്ച്. എസ്.എസ്., ആറാട്ടുതറ ജി.എച്ച്.എസ്.എസ്. എന്നീ സ്‌കൂളുകളിലെ എസ്.പി.സി സൂപ്പർ സീനിയർ കെഡേറ്റുകളുടെ പാസിങ് ഔട്ട് പരേഡാണ് നടന്നത്.