പനമരം : മഴപെയ്താൽ വെള്ളക്കെട്ടിൽ മുങ്ങുന്ന പനമരം ടൗണിന് ആശ്വാസമായി താത്കാലിക പരിഹാരമൊരുക്കും. വെള്ളിയാഴ്ചത്തെ കനത്തമഴയിൽ വെള്ളംകയറിയ കടകളും നടപ്പാതയും പൊതുമരാമത്ത് അധികൃതരും പഞ്ചായത്തത് അധികൃതരും പരിശോധിച്ചു.
നിലവിൽ ആശുപത്രി റോഡിൽനിന്നും പഴയ നടവയൽ റോഡിൽനിന്നും ഒഴുകിയെത്തുന്ന മഴവെള്ളം ഓടയിലേക്ക് ഒഴുക്കിവിടുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം. കൂടാതെ റോഡിന്റെ അരികിലായുള്ള കുഴികളിലേക്ക് വെള്ളം ഇറക്കാനും പദ്ധതിയുണ്ട്. താ്കാലിക പരിഹാരത്തിനുള്ള നടപടികൾ തിങ്കളാഴ്ച തുടങ്ങുമെന്ന് പൊതുമരാമത്ത് അധികൃതർ വ്യാപാരികൾക്ക് ഉറപ്പുനൽകി. ശക്തമായ മഴയെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം പനമരം ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറിയിരുന്നു.
പനമരം ആശുപത്രിക്കവലയിലെ പത്തിലേറെ കടകളിലായിരുന്നു വെള്ളവും ചെളിയും നിറഞ്ഞത്. ഇതോടെ ഇവിടുത്തെ വ്യാപാരികൾ ഏറെ ദുരിതത്തിലുമായി. മലയോര ഹൈവേയുടെ ഒന്നാംഘട്ട നിർമാണം പൂർത്തിയായതോടെ ടൗണിൽ റോഡ് ഉയരുകയും നടപ്പാത താഴുകയും ചെയ്തതാണ് പ്രശ്നമായത്. കൂടാതെ ഒഴുകിയെത്തുന്ന വെള്ളം ഓടയിലേക്ക് ഇറങ്ങാത്തതും വെള്ളം കയറാൻ ഇടയാക്കി. മഴവെള്ളം നടപ്പാതയിൽ തളംകെട്ടിക്കിടക്കുന്നതോടെ ഇതുവഴിയുള്ള കാൽനടയാത്രയും ദുഃസ്സഹമായി മാറി. താത്കാലിക പരിഹാരത്തിന് പകരം ശാശ്വതപരിഹാരംതന്നെ ഉണ്ടാവണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
Published: 25 Oct 2026, 03:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented