കല്പറ്റ : മുണ്ടക്കൈ -ചൂരൽമല ദുരന്ത ബാധിതർക്ക് മുസ്‌ലിംലീഗ് നിർമിച്ചുനൽകുന്ന ഭവനസമുച്ചയ പദ്ധതിയുടെ രണ്ടാംഘട്ടപ്രവൃത്തി നേതാക്കൾ വിലയിരുത്തി.

To advertise here,

ഡിസംബർ അവസാനത്തോടുകൂടി വീടുകൾ കൈമാറാനാകുമെന്ന് മന്ത്രി പി.കെ. ബഷീർ, മുസ്‌ലിംലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം എന്നിവർ പറഞ്ഞു. പ്രതികൂല കാലാവസ്ഥയും തൊഴിലാളികളുടെ അഭാവവുമാണ് നിർമാണപ്രവൃത്തിക്ക്‌ കാലതാമസമുണ്ടാക്കിയത്.

നിർമാണം പൂർത്തിയായ വീടുകളുടെ പെയിന്റിങ് ജോലികളും റോഡിന്റെ പണികളും ആരംഭിച്ചു.

നിർമാണപ്രവൃത്തി വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

കെ.എം.സി.സി. ഫണ്ട് കവർച്ചയിൽ പാർട്ടിയല്ല പോലീസാണ് നടപടി സ്വീകരിക്കേണ്ടതെന്നും പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പി.എം.എ. സലാം പറഞ്ഞു.

പോലീസ് അന്വേഷണത്തോട് പാർട്ടി പൂർണമായും സഹകരിക്കും.

ഏതെങ്കിലും കെ.എം.സി.സി. പ്രവർത്തകൻ കുറ്റകാരനാണെന്ന് കണ്ടെത്തിയാൽ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ ലീഗ് മുൻപന്തിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.