വടകര : ചോറോടിൽ നിരന്തരമായ വെള്ളക്കെട്ടിന് ഇടയാക്കിയ ഓവുചാലിലെ തടസ്സങ്ങൾ നീക്കിത്തുടങ്ങി. ചോറോടിനും കൈനാട്ടിക്കും ഇടയിലാണ് ഓവുചാലിലെ ഒഴുക്ക് തടസ്സപ്പെട്ടതും റോഡിന്റെ പടിഞ്ഞാറുവശത്തെ വീടുകളും റോഡുംമറ്റും വെള്ളത്തിലായതും. ചെറിയ മഴപെയ്താൽ​പ്പോലും വീടുകളിൽ വെള്ളംകയറുന്ന സ്ഥിതിയായിരുന്നു.

To advertise here,

കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിലെല്ലാം ഒട്ടേറെ വീടുകളിൽ വെള്ളംകയറി. നാട്ടുകാരും ജനകീയസമിതിയും പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരും ആർ.ഡി.ഒ. ഉൾപ്പെടെയുള്ളവരെ കണ്ട് പ്രശ്‌നം ധരിപ്പിച്ചിരുന്നെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല. ശനിയാഴ്ച മഴ ശക്തമായതോടെ ജനകീയസമിതി പ്രതിഷേധവുമായി രംഗത്തെത്തി. കെ.കെ.രമ എം.എൽ.എ.യും പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി. തുടർന്നാണാണ് തടസ്സങ്ങൾ നീക്കാൻ ധാരണയായത്. കിഴക്കുവശത്തെ ഓവുചാലിലെ മണ്ണുൾപ്പെടെ എടുത്തുമാറ്റി.