കല്പറ്റ : മേപ്പാടി ഗവ. പോളിടെക്നിക് കോളേജ് എൻ.എസ്.എസ്. യൂണിറ്റ് 170 (ടെക്‌നികൽസെൽ)ന്റെയും കല്പറ്റ എൻ.എസ്.എസ്.എച്ച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റിന്റെയും നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ കെ.എസ്.ആർ.ടി.സി. ഡിപ്പോ പരിസരം, ബസുകൾ എന്നിവ ശുചീകരിച്ചു. കെ.എസ്.ആർ.ടി.സി. ട്രാൻസ്പോർട്ട് ഓഫീസർ രാജേഷ്, മനോജ്, സൂപ്രണ്ട് ശ്രീകല, കെ.ടി. സ്‌മിനിമോൾ, കെ.എസ്. പ്രകാശ് ബാബു, അനിജ കെ. പോൾ, ആർ. കാളിദാസ്, അക്ഷയ തീർഥ എന്നിവർ നേതൃത്വം നൽകി. വൊളന്റിയേഴ്സിന് കെ.എസ്.ആർ.ടി.സി. ജീവനക്കാർ പായസ വിതരണം ചെയ്തു.
നല്ലൂർനാട് : അംബേദ്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധിജി അനുസ്മരണവും ശുചീകരണ പ്രവർത്തനങ്ങളും നടത്തി. പ്രിൻസിപ്പൽ എ. സ്വർഗിണി, വിജേഷ്, ഷംസുദ്ധീൻ, ജിജിമോൾ, അഞ്ജന, ധന്യ, അനഘ എന്നിവർ സംസാരിച്ചു.
കേണിച്ചിറ : യുവപ്രതിഭ ലൈബ്രറി ഗാന്ധിജയന്തി ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അതുൽ തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എൻ. ദിവാകരൻ അധ്യക്ഷത വഹിച്ചു. ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ പി.കെ. മുരളീധരൻ അവതരിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി എൻ.പി. വേണുഗോപാലൻ മോഡറേറ്ററായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി സാബു വിതരണം ചെയ്തു. പി.എം. ഷാജി, കെ.കെ. മുരളി, വി.കെ. ദിനേശൻ, പി.എൻ. വിശ്വനാഥൻ, എം.എൻ. ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.
കല്പറ്റ : ജനശക്തി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ഗാന്ധി സ്മൃതിദിനമായി ആചരിച്ചു. ജില്ലാ കൺവീനർ ജോസ് ബത്തേരി ഉദ്ഘാടനം ചെയ്തു. ബെയ്സൽ ചിരാൽ അധ്യക്ഷത വഹിച്ചു. സുകുമാരൻ തുർക്കി, രാജേഷ് വാകേരി, കേതൻ മുത്തങ്ങ, സുരേന്ദ്രൻ കോട്ടത്തറ, ടി.സി. ബാലകൃഷ്ണൻ, വാസുദേവൻ കോളിയാടി, കെ.വി. അശ്വൻ, ആദീൽ ബത്തേരി തുടങ്ങിയവർ സംസാരിച്ചു.
പനമരം : കെ.പി.സി.സി. സംസ്കാര സാഹിതി ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി അനുസ്മരണത്തിന്റെ ഭാഗമായി കേണിച്ചിറയിൽ ‘ഗാന്ധിപഥം’ സംഘടിപ്പിച്ചു. ഗാന്ധിയൻ ദർശനങ്ങളുടെ പ്രതീകമായി ‘അഹിംസാദീപം’ തെളിയിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ബിനു മാങ്കൂട്ടത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ, ഡി.സി.സി. സെക്രട്ടറി കെ.പി. മധു, ജില്ലാ കൺവീനർ സി.കെ. ജിതേഷ്, ആന്റണി ചീരാൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജി. ബാബു, നാരായണൻ നായർ, സുന്ദർരാജ് എടപ്പെട്ടി, പി.എ. പൗലോസ് എന്നിവർ സംസാരിച്ചു.
അച്ചൂർ : ഗവ. ഹയർ സെക്കൻഡറി സ്കൂൾ അച്ചൂരിൽ എൻ.എസ്.എസ്. വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ഒക്ടോബർ ഒന്നുമുതൽ പത്തുവരെ ഗാന്ധി സ്മരണാർഥം നടത്തുന്ന സത്യപഥം പരിപാടി പ്രിൻസിപ്പൽ വി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു.
Published: 04 Oct 2026, 03:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented