ദേശീയ പാത ഉപരോധിച്ചു
കല്പറ്റ : മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിനിടെ സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബിയെയും മറ്റുനേതാക്കളെയും ഡൽഹി പോലീസ് അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് സി.പി.എം. കല്പറ്റ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. പ്രവർത്തകർ പഴയ ബസ്‌സ്റ്റാൻഡ് ഭാഗത്ത് ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൽപ്പറ്റ ഏരിയാ സെക്രട്ടറി വി. ഹാരിസ് ഉദ്ഘാടനംചെയ്തു. പി.ആർ. നിർമല അധ്യക്ഷതവഹിച്ചു. കെ. സുഗതൻ, കെ. വിനോദ്, പി.കെ. ബാബുരാജ്, ഇ.കെ. ബിജുജൻ തുടങ്ങിയവർ സംസാരിച്ചു.
പൊഴുതന : ടൗണിൽ നടത്തിയ പ്രതിഷേധപ്രകടനവും വിശദീകരണ പൊതുയോഗവും ജില്ലാ സെക്രേട്ടറിയറ്റ് അംഗം പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. എം. സെയ്ത്, സി.എച്ച്. മമ്മി, എൻ.സി. പ്രസാദ്, വി. വിനോദ്, ഒ.വി. സുധീർ തുടങ്ങിയവർ സംസാരിച്ചു.
വൈത്തിരി : പ്രതിഷേധപ്രകടനവും പൊതുയോഗവും എം.വി. വിജേഷ് ഉദ്ഘാടനംചെയ്തു. എൽസി ജോർജ് അധ്യക്ഷതവഹിച്ചു. എം. രമേഷ്, വിജേഷ് ചന്ദ്രൻ, നിസാർ, പി.ടി. കരുണാകരൻ, എസ്. ചിത്രകുമാർ, പി.കെ. അസീസ് തുടങ്ങിയവർ സംസാരിച്ചു. കമ്പളക്കാട് പ്രതിഷേധ പ്രകടനത്തിന് ജില്ലാ സെക്രേട്ടറിയറ്റ് അംഗം എം. മധു, എം.എം. ഷൈജൽ, എന്നിവർ നേതൃത്വംനൽകി. മുട്ടിലിൽ വി. വേണുഗോപാൽ, കെ. ജയരാജൻ, ഫിറോസ് ഖാൻ, എം.ഡി. സെബാസ്റ്റ്യൻ, ജെയിൻ ആന്റണി എന്നിവർ നേതൃത്വംനൽകി. ചുണ്ടേലിൽ എ. ജനാർദനൻ, എസ്. രഘു, കെ. പ്രസാദ്, നൗഫൽ, എം. പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. കുപ്പാടിത്തറയിൽ കോട്ടത്തറ ഏരിയാ സെക്രട്ടറി പി.എം. നാസർ, പി.ജി. സജേഷ്, എം.ജി. സതീഷ് കുമാർ, ഗീതാ വിജയൻ എന്നിവർ നേതൃത്വംനൽകി.
മാനന്തവാടി : മാനന്തവാടിയിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. ജില്ലാ സെക്രട്ടേറിയറ്റംഗം പി.വി. സഹദേവൻ ഉദ്ഘാടനംചെയ്തു. കെ.ടി. വിനു അധ്യക്ഷതവഹിച്ചു. മാനന്തവാടി ഏരിയാ സെക്രട്ടറി ടി.കെ. പുഷ്പൻ, കെ.എം. വർക്കി, പി.ടി. ബിജു, ബാബു ഷജിൽകുമാർ, കെ.എം. അബ്ദുൾ ആസിഫ്, കെ. സൈനബ, എ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഡി.വൈ.എഫ്.ഐ. റോഡ് ഉപരോധിച്ചു
കല്പറ്റ : ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. പഴയ ബസ് സ്റ്റാൻഡിനു സമീപത്ത് ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ജില്ലാ സെക്രേട്ടറിയറ്റ് അംഗം കെ.എസ്. ഹരിശങ്കർ, മുഹമ്മദ് റാഫിൽ, ഇ. ഷംലാസ്, സഫറുള്ള, സംഗീത് സന്തോഷ്, പി. പ്രണവ്, ജസീൽ, വിജേഷ്, ഫഹീം, അപർണ ഗൗരി എന്നിവർ നേതൃത്വംനൽകി.
Published: 03 Oct 2026, 03:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented