മാനന്തവാടി : ഗാന്ധിജയന്തി ദിനത്തിൽ മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിയൻ സന്ദേശയാത്ര നടത്തി. കണിയാരത്ത് അഡ്വ. എൻ.കെ. വർഗീസ് മണ്ഡലം പ്രസിഡന്റ് ജിൻസ് ഫാന്റസിക്ക് പതാക കൈമാറി ഉദ്ഘാടനംചെയ്തു. മണ്ഡലം ഭാരവാഹികളായ വിനീഷ് പുത്തൻപുര, മത്തായി, യൂനസ് പിലാക്കാവ്, അൻഷാദ് മാട്ടുമ്മൽ എന്നിവരുടെ നേതൃത്വത്തിൽ പദയാത്ര മാനന്തവാടി ഗാന്ധിപാർക്കിൽ സമാപിച്ചു.

To advertise here,

സമാപന സമ്മേളനം ഡി.സി.സി. അധ്യക്ഷൻ അഡ്വ. ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു. സംസ്ഥാനസെക്രട്ടറി ജാബിർ മുഖ്യപ്രഭാഷണം നടത്തി. മുൻമന്ത്രി പി.കെ. ജയലക്ഷ്മി, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ പി.വി. ജോർജ്, അഡ്വ. എം. വേണുഗോപാൽ, സിൽവി തോമസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം. നിശാന്ത്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അസീസ് വാളാട്, ജേക്കബ് സെബാസ്റ്റ്യൻ, മീനാക്ഷി രാമൻ, വി.യു. ജോയി തുടങ്ങിയവർ സംസാരിച്ചു.