അന്താരാഷ്ട്ര കാപ്പിദിനം ആഘോഷിച്ചു
കല്പറ്റ : പ്രകൃതിക്ഷോഭത്തിൽ കാർഷിക വിളകൾക്ക് നാശനഷ്ടം സംഭവിച്ച സംസ്ഥാനത്തെ കർഷകർക്ക് നൽകാനുള്ള സഹായധനം ഒക്ടോബർ അവസാനത്തോടെ ലഭ്യമാക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ്. ഏഴാമത് അന്താരാഷ്ട്ര കാപ്പിദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിള ഇൻഷുറൻസ് കുടിശ്ശിക തീർപ്പാക്കാൻ ആറുകോടി രൂപ നീക്കിവെച്ചതായും തുക വിതരണത്തിനുള്ള നടപടികൾ പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു. അടുത്ത സാമ്പത്തിക വർഷംമുതൽ പ്രകൃതിക്ഷോഭത്തിന്റെ ഭാഗമായി കർഷകനുണ്ടാകുന്ന വിള നഷ്ടത്തിനൊപ്പം പുതിയ നടീൽ വസ്തുക്കൾ, തുക, വളം എന്നിവ നൽകുന്ന പദ്ധതി കൃഷി വകുപ്പ് ആവിഷ്കരിക്കും.
വന്യമൃഗ ശല്യത്താൽ കർഷകന് നഷ്ടമുണ്ടായാൽ നഷ്ടത്തിന് നിലവിൽ കിട്ടുന്നതുക നൂറു ശതമാനമാക്കി വർധിപ്പിക്കാൻ സംസ്ഥാനസർക്കാർ തീരുമാനമെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു. കാപ്പിക്കൃഷിയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രധാന വെല്ലുവിളി കാലാവസ്ഥാ വ്യതിയാനമാണ്.
കാലാവസ്ഥാ പ്രതിഭാസത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മേഘസ്ഫോടനം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. അത്തരം പ്രശ്നങ്ങളിൽ ഇടപെടൽ നടത്താൻ സർക്കാരും കൃഷിവകുപ്പും പ്രത്യേകദൗത്യം ഏറ്റെടുക്കും. കേന്ദ്രസർക്കാരിന്റെ കോഫി ഡിവലപ്പ്‌മെന്റ് ബോർഡ്, സംസ്ഥാന സർക്കാരിന്റെ കൃഷി വകുപ്പ് മുഖേന കാപ്പിക്ക് പ്രത്യേകമായി പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അമൃത് യൂണിറ്റിന്റെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.
കാപ്പിക്കൃഷിയുടെ വികസനത്തിന് മൂല്യവർധനയും അടിസ്ഥാനസൗകര്യ വികസനവുമാണ് പ്രധാനമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാർഷിക മേഖലയിൽ ഗൗരവമുള്ള ഇടപെടലുകൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു.
ഉദ്ഘാടന യോഗത്തിൽ ഓൺലൈനായി പങ്കെടുക്കുകയായിരുന്നു ഇവർ.
ഉഷാ വിജയൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. മലയാളം കോഫി ഗൈഡ്, കളക്ടർ വി. ചെൽസാസിനി പ്രകാശനം ചെയ്തു.
കൃഷിവകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ, കോഫി ബോർഡ് കേരളം-തമിഴ്‌നാട് ജോയിന്റ് ഡയറക്ടർ ഡോ. എം. കറുത്തമണി, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി.ജെ. സീമ, കനറാ ബാങ്ക് കോഴിക്കോട് സർക്കിൾ ചീഫ് ജനറൽ മാനേജർ വിജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
Published: 02 Oct 2026, 03:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented