ഗൂഡല്ലൂർ : മസിനഗുഡിയിൽ വന്യമൃഗങ്ങൾക്ക് കുടിവെള്ളം വാഹനങ്ങളിലെത്തിച്ച് സിമന്റ് കുളങ്ങളിൽ നിറച്ചു. വേനൽക്കാലത്തിന് മുൻപുതന്നെ വലിയ ജലക്ഷാമമാണ് മസിനഗുഡിയിലും പരിസരങ്ങളിലും അനുഭവപ്പെടുന്നത്. മൺസൂൺകാലത്ത് പ്രതീക്ഷിച്ചതിലും മഴ കുറവായതോടെ ജലാശങ്ങളിലെല്ലാം വരൾച്ചയാണ്. ഈ പശ്ചാത്തലത്തിൽ മൃഗങ്ങൾ ജലംതേടി ജനവാസമേഖലകളിൽ എത്താതിരിക്കാനുള്ള മുൻകരുതലായാണ് വനംവകുപ്പിന്റെ നടപടി. മസിനഗുഡി, സീഗൂർ വനപ്രദേശങ്ങളിലെല്ലാം വനംവകുപ്പ് ജീവനക്കാർ ടാങ്കുകളിൽ വെള്ളം നിറയ്ക്കുകയാണ്.

To advertise here,